ഇന്ത്യ പെഗാസസ് വാങ്ങി, 2017-ലെ സൈനിക കരാറില്‍ ഉള്‍പ്പെട്ടെന്ന് വെളിപ്പെടുത്തല്‍

ഇസ്രയേല്‍ ചാര സോഫ്റ്റ്വേറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. ഇസ്രായേലുമായുള്ള 2017ലെ പ്രതിരോധ കരാറിന്റെ ഭാഗമായാണ് പെഗാസസ് വാങ്ങിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ തീരുമാനം ആയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു.

പെഗാസസ് ലോകത്തിലെ തന്നെ പല സര്‍ക്കാരുകള്‍ക്കും വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയടക്കം പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ സര്‍ക്കാരും എന്‍.എസ്.ഒ ഗ്രൂപ്പും ചേര്‍ന്ന് ചാര സോഫ്റ്റ്വേറുകള്‍ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി രാജ്യങ്ങള്‍ക്ക് കൈമാറുകയായിരുന്നു.

എന്‍.എസ്.ഒ ഗ്രൂപ്പിനെതിരേ 2019ല്‍ സോഫ്റ്റ്‌വെയറിനുള്ളില്‍ നിയമവിരുദ്ധമായി കയറിയെന്ന് ആരോപിച്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് കേസ് കൊടുത്തിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടേയും, മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തിയതായാണ് സ്ഥിരീകരിച്ചത്.

എന്നാല്‍ പെഗാസസ് വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്‌തോയെന്ന ചോദ്യത്തിന് രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. എന്‍.എസ്.ഒ ഗ്രൂപ്പുമായി യാതൊരു ബിസിനസ് ഇടപാടും ഇല്ലെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ വിഷയത്തില്‍ പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരിക്കുകയാണ് സുപ്രീം കോടതി.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി