ഇനി വീട്ടിലിരുന്ന് ഗംഗയില്‍ സ്‌നാനം ചെയ്യാം; കുംഭമേളയ്ക്ക് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഡിജിറ്റല്‍ സ്‌നാന്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും ഒഴുക്ക് തുടരുകയാണ്. കുംഭമേളയുമായി ബന്ധപ്പെട്ട് വിവിധ വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ വിചിത്രമായ മറ്റൊരു റിപ്പോര്‍ട്ട് കൂടി കുംഭമേളയ്ക്കിടെ പുറത്തുവന്നിട്ടുണ്ട്.

ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ സാധിക്കാത്തവര്‍ക്കായി അസാധാരണമായ ഒരു സേവനം ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. ഒരു പ്രാദേശിക സംരംഭകനാണ് ഇതിന് പിന്നില്‍. മഹാകുംഭമേളയ്ക്ക് നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്കായി ‘ഡിജിറ്റല്‍ സ്‌നാന്‍’ സേവനമാണ് തയ്യാറാക്കിയിരിക്കുന്നത്.

ഓണ്‍ലൈനായി പണവും ചിത്രവും അയച്ചു കൊടുത്താല്‍ ആ ചിത്രവുമായി ത്രിവേണി സംഗമത്തില്‍ സംരംഭകന്‍ മുങ്ങിക്കുളിക്കും. ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപയാണ് നിരക്ക്. ഡിജിറ്റല്‍ സ്‌നാന്‍ നടത്തേണ്ടവരുടെ ചിത്രം സംരംഭകന്റെ വാട്‌സാപ്പിലേക്കും പണം ഓണ്‍ലൈന്‍ പെയ്‌മെന്റ് ആയും നല്‍കണം. വാട്‌സപ്പില്‍ എടുക്കുന്ന ചിത്രങ്ങളുടെ കോപ്പി പ്രിന്റ് എടുത്താണ് ചടങ്ങ് നടത്തുന്നത്.

പ്രയാഗ്രാജ് സ്വദേശിയാണ് ഇത്തരത്തിലൊരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ആസ്ഥാനമായുള്ള ഒരു മനുഷ്യനാണ് ഇത്തരത്തില്‍ ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രയാഗ് രാജ് എന്റര്‍പ്രൈസസ് എന്ന തന്റെ കമ്പനിയാണ് ഈ ഡിജിറ്റല്‍ സ്‌നാനം നല്‍ക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ അവകാശപ്പെട്ടു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്