സ്‌നേഹത്തിന്റെ കടയില്‍ ജനങ്ങളുടെ കരണത്തിനടി; കര്‍ണാടകയില്‍ ഡീസല്‍ വില രണ്ട് രൂപ കൂട്ടി; സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍

കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി മൂന്ന് ശതമാനം കൂട്ടി. 18.44 ശതമാനത്തില്‍ നിന്നും 21.17 % ആയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കര്‍ണാടകയില്‍ ഒരു ലിറ്റര്‍ ഡീസലിന് രണ്ടുരൂപ വര്‍ധിച്ചു.
ഡീസല്‍ വില ലിറ്ററിന് 91.09 പൈസയായി. അതേസമയം പെട്രോള്‍ വിലയില്‍ വര്‍ധനവില്ല. വര്‍ദ്ധിപ്പിച്ചാലും ഡീസലിന്റെ വില അയല്‍ സംസ്ഥാനങ്ങളിലേക്കാള്‍ കുറവാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍, വില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ഗതാഗത നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് അവസാനമായി കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധനവ് ഉണ്ടായത്. അന്ന് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയും വര്‍ധിപ്പിച്ചിരുന്നു.

പൊതുജനങ്ങളെ ബാധിക്കുന്ന വിവിധ കാര്യങ്ങളില്‍ അടിക്കടി സര്‍ക്കാര്‍ വില ഉയര്‍ത്തുന്നത് ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കര്‍ണാടക ആര്‍ടിസി ബസുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ മെട്രോ നിരക്കും ഉയര്‍ത്തിയിരുന്നു.

കെഎസ്ആര്‍ടിസിയില്‍ 15 ശതമാനം നിരക്കുവര്‍ധനയാണ് നടപ്പായത്. ഗതാഗത വകുപ്പിന് കീഴിലുള്ള കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(കെ.എസ്.ആര്‍.ടി.സി.), നോര്‍ത്ത് വെസ്റ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(എന്‍.ഡബ്ല്യു.കെ.ആര്‍.ടി.സി.), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(കെ.കെ.ആര്‍.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) എന്നീ മൂന്നു കോര്‍പ്പറേഷന്റെ ബസുകളിലും നിരക്കു വര്‍ധന നിലവില്‍ വന്നു.കോര്‍പ്പറേഷനുകളുടെ എല്ലാ തരം ബസുകളിലും നിരക്കുവര്‍ധനയുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ