ഇന്ത്യയിലെ 32 വിമാനത്താവളങ്ങള്‍ അടച്ചു; ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകള്‍ ഇന്ത്യ 26 ഇടത്ത് അടിച്ചിട്ടു; പഞ്ചാബിലെ ജനവാസ മേഖലകളിലും ഡ്രോണുകളെത്തി

അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെയാണ് വിമാനത്താവളങ്ങള്‍ അടച്ചത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്സാല്‍മിര്‍, ജോധ്പുര്‍, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദ്ദേശപ്രകാരം അടച്ചത്.

അതിനിടെ, ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകള്‍ രാജ്യത്ത് 26 ഇടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വടക്ക് ബാരാമുള്ള മുതല്‍ തെക്ക് ഭുജ് വരെയുള്ള ഇടങ്ങളിലാണു ഡ്രോണുകള്‍ കണ്ടെത്തിയത്. രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഡ്രോണുകളുടെ സാമീപ്യമുണ്ടായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പഞ്ചാബിലെ ജനവാസ മേഖലകളിലേക്ക് പാക്കിസ്ഥാനില്‍നിന്നുള്ള ഡ്രോണുകള്‍ എത്തിയതായി എഎപി എംപി രാഘവ് ചദ്ദ പറഞ്ഞു. ”ഭീകരവാദികളുടെ രാഷ്ട്രമാണ് തങ്ങളുടേതെന്ന് പാക്കിസ്ഥാന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പഞ്ചാബിലെയും ജമ്മുകശ്മീരിലെയും രാജസ്ഥാനിലെയും ജനാവാസ മേഖലകളിലേക്ക് അവര്‍ ഡ്രോണുകള്‍ എറിഞ്ഞു. പാക്കിസ്ഥാന്‍ എങ്ങനെയാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്നതെന്ന് ലോകം കാണേണ്ടതുണ്ട്” ഛദ്ദ എക്‌സില്‍ കുറിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ