'ശിവജി റോഡാക്കണം'; അക്ബർ, ഹുമയൂൺ റോഡുകളിലെ സൂചന ബോർഡുകൾ നശിപ്പിച്ചു, അക്രമണത്തിന് പിന്നിൽ 'ഛാവ' കണ്ടുമടങ്ങിയ യുവാക്കൾ

ഡൽഹിയിൽ ഹുമയൂൺ റോഡിലെയും അക്ബർ റോഡിലെയും സൂചന ബോർഡുകൾ നശിപ്പിച്ച നിലയിൽ. മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള പാതകളിലെ സൈൻ ബോർഡുകൾ വെള്ളിയാഴ്ച രാത്രിയാണ് നശിപ്പിച്ചതായി കണ്ടെത്തിയത്. പകരം ബോർഡിൽ ഛത്രപതി ശിവജിയുടെ ചിത്രങ്ങളും ഒട്ടിച്ചിട്ടുണ്ട്. ഒരു കൂട്ടം യുവാക്കളാണ് അക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

സൈൻ ബോർഡിൽ കരി തേച്ച യുവാക്കൾ ബോർഡിൽ ശിവജിയുടെ ചിത്രങ്ങൾ പതിക്കുകയായിരുന്നു. ഛത്രപതി ശിവജി മാർഗ് എന്ന് എഴുതിയ പോസ്റ്ററുകൾ ഒട്ടിക്കുകയും അതിൽ പാലൊഴിക്കുകയും ചെയ്തിട്ടുണ്ട്. അക്ബർ റോഡ് എന്നെഴുതിയ ബോർഡിൽ അക്രമി സംഘം മൂത്രമൊഴിച്ചതായും ബാബർ റോഡ് എന്ന സൈൻ ബോർഡിൽ കരി തേച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദക്ഷ് ചൗധരിയെന്ന യുവാവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുഷ്‌പ്രവർത്തികൾ ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ. വിക്കി കൗശൽ അഭിനയിച്ച ‘ഛാവ’ കണ്ടുമടങ്ങിയ യുവാക്കളാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. അക്ബറിന്റെയും ബാബറിൻ്റെയും പേരുകൾ പതിച്ച ബോർഡുകൾ മാറ്റിയില്ലെങ്കിൽ തങ്ങൾ പിഴുതുമാറ്റുമെന്ന് സംഘം ഭീഷണിപ്പെടുത്തുന്നതും മൂത്രമൊഴിക്കുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

ഇന്ന് മുതൽ അക്‌ബർ റോഡിൻ്റെ പേര് ഛത്രപതി ശിവജി മാർഗെന്നാണെന്നും ദേശീയവാദി സർക്കാരാണെങ്കിൽ റോഡിന്റെ പേരെത്രയും പെട്ടെന്ന് മാറ്റണമെന്നും തങ്ങൾ രാജ്യദ്രോഹികളല്ലെന്നും എല്ലാവരും ‘ഛാവ’ സിനിമയിൽ ശിവജി മഹാരാജിന്റെ ചരിത്രം കണ്ടവരാണെന്നും വളരെ ക്രൂരമായാണ് കൊല്ലപ്പെട്ടതെന്നും സംഘത്തിലുള്ള യുവാക്കൾ പറയുന്നു.

അതേസമയം വിക്കി കൗശൽ നായകനായ ‘ഛാവ’ എന്ന ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ ഛത്രപതി സംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ആനുകാലിക ചിത്രമാണിത്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി