നോട്ട് നിരോധനത്തില്‍ സുപ്രീംകോടതിയില്‍ ഭിന്നവിധി; റദ്ദാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായി; കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് ബി.വി നാഗരത്ന; വീണ്ടും നാടകീയത

നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച് തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ എടുത്ത നോട്ട് നിരോധനം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീകോടതി വ്യക്തമാക്കി. തീരുമാനിച്ചത് കേന്ദ്രമായത് കൊണ്ട് മാത്രം നടപടി ശരിയല്ലെന്ന് പറയാനാകില്ലന്നും കോടതി വ്യക്തമാക്കി. ആബിഐയുമായി കൂടി ആലോചിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനം എടുക്കാം. ലക്ഷ്യപ്രാപ്തി പ്രസക്തമല്ലെന്ന് ആദ്യവിധി പ്രസ്താവിച്ച ബി.ആര്‍. ഗവായി പറഞ്ഞു.

എന്നാല്‍, ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വിധിയോട് ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിച്ചു. നോട്ട് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് അദേഹം വിയോജിപ്പ് വിധിയില്‍ വ്യക്തമാക്കി. ആര്‍ബിഐയുടെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്ന് എടുക്കുകയാണ്. നോട്ട് നിരോധനം നടപ്പാക്കണമെങ്കില്‍ ഓര്‍ഡിനസ് കൊണ്ടുവരികയോ, നിയമനിര്‍മാണം നടപ്പിലാക്കുകയോ ചെയ്യണമായിരുന്നുവെന്ന് അദേഹം വ്യക്തമാക്കി.

ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയോടെയാണ് വിധി പ്രസ്താവിച്ചത്. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്നയുമാണ് വിധിയെഴുതിയത്.
2016ലെ നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയ വാദം.

കള്ളപ്പണം നിരോധിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഏകകണ്‌ഠേനെയുള്ള നടപടിയായിരുന്നില്ല നോട്ട് നിരോധനമെന്നും സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് നടപ്പാക്കിയതെന്നുമാണ് സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക വിഷയങ്ങളില്‍ തങ്ങളുടെ തിരുമാനങ്ങളെ പുന:പരിശോധിയ്ക്കാനുള്ള സുപ്രീംകോടതിയുടെ അവകാശം പരിമിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. 2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്.

നേരത്തെ നോട്ടുനിരോധന വിവാദങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. നോട്ടുനിരോധനം ഒരു തമാശയായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. നോട്ടു നിരോധനം പെട്ടെന്നുള്ള തീരുമാനമല്ലായിരുന്നു. അത് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. നോട്ടു നിരോധനത്തിനു ഒരു വര്‍ഷം മുമ്പു തന്നെ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരുടെയെങ്കിലും കൈവശം കള്ളപ്പണമുണ്ടെങ്കില്‍ പിഴ അടച്ച് നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കള്ളപ്പണം തടയുന്നതിനു വേണ്ടി ആലോചിച്ചെടുത്ത നടപടിയായിരുന്നു നോട്ടു നിരോധനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു