ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ അളവ് കുറഞ്ഞെന്ന് കെജ്‌രിവാള്‍

ഡല്‍ഹി നഗരത്തിലെ വായു മലിനീകരണത്തിന്റെ അളവ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കുറഞ്ഞെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയിലെ വായു മലിനീകരണ തോത് വര്‍ദ്ധിക്കുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കെജ്‌രിവാള്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയത്.

ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് ഉപയോഗം നഗരത്തില്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം ഇത് മുഴുവനായും നിര്‍ത്താനുള്ള നടപടികളിലേക്കാണ് എത്തിച്ചേരേണ്ടത്. ഡെങ്കിപ്പനിയെ ഡല്‍ഹി അതിജീവിച്ച രാജ്യതലസ്ഥാനം വായു മലനീകരണവും മറികടക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയുള്ള എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് അനുസരിച്ച് 340 ആണ് ഡല്‍ഹിയിലെ മലിനീകരത്തിന്റെ തോത്. വായു മലിനീകരണത്തെ തുടര്‍ന്ന് വളരെ മോശം അവസ്ഥയിലാണ് ഡല്‍ഹിയിലും സമീപ നഗരങ്ങളിലും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ