ഡൽഹി കലാപ കേസ്: ഉമർ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

ഡൽഹി കലാപക്കേസിൽ മനുഷ്യാവകാശ പ്രവർത്തകനും, മുൻ ജെ.എൻ.യു നേതാവുമായ ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂർ  ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി കലാപം ആസൂത്രണം ചെയ്‌തെന്നാണ് കുറ്റം. അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഡൽഹി സ്പെഷ്യൽ സെൽ യൂണിറ്റ്, ഉമർ ഖാലിദിനെ ഇന്നലെ വിളിച്ചുവരുത്തിയത്.

ജൂലൈ 31ന് ഉമർ ഖാലിദിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വീണ്ടും ഉമർ ഖാലിദിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ലോധി കോളനിയിലെ സ്പെഷ്യൽ സെൽ ഓഫിസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.

രണ്ട് സ്ഥലങ്ങളിലായി പ്രകോപനപരമായ പ്രസം​ഗങ്ങൾ ഉമർ ഖാലിദ് നടത്തിയതായി എഫ്ഐആറിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശന ദിവസം ജനങ്ങളോട് തെരുവിലിറങ്ങി റോഡിൽ തടസം സൃഷ്ടിക്കാൻ ഉമർ ഖാലിദ് ആഹ്വാനം ചെയ്തതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉമർ ഖാലിദിനെ ഡൽഹി കോടതിയിൽ ഹാജരാക്കും.

Latest Stories

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!