ബലാത്സംഗ-കൊലപാതകക്കേസിൽ ഇരയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന് പരാതി ; പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ രാഹുൽഗാന്ധിക്കെതിരെ കേസെടുക്കുമെന്ന് കോടതി

ബലാത്സംഗ-കൊലപാതകക്കേസിൽ ഇരയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുന്ന തരത്തിൽ പങ്കുവച്ച് പോസ്റ്റ് പിൻവലിക്കണമെന്ന് രോഹുൽ ഗാന്ധിയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.ഇരയായ ദളിത് പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിന് രാഹുലിനെ കോടതി വിമർശിച്ചു. പോസ്റ്റ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു.

9 വയസുകാരിയുടെ വിവരങ്ങളടങ്ങിയ ‘എക്സ്’ പോസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും രാജ്യത്തിന് പുറത്ത് ആക്സസ് ചെയ്യാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ ട്വിറ്ററിനും, സിറ്റി പൊലീസിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് 2021-ൽ ഒരു സാമൂഹിക പ്രവർത്തകനാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയത്.

എക്സ് പോസ്റ്റ് നീക്കം ചെയ്തിരിക്കാമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ്ണ എന്നിവരുടെ ബെഞ്ച് രാഹുലിനോട് ആവശ്യപ്പെട്ടു. ഇരയുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. 2021 ഓഗസ്റ്റ് 1 ന്, ഡൽഹിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച 9 വയസുകാരി മാതാപിതാക്കളോടൊപ്പം നിൽക്കുന്ന ചിത്രം രാഹുൽ തൻ്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.

മകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ അന്ന് ആരോപിച്ചിരുന്നത്. സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഓൾഡ് നംഗൽ ഗ്രാമത്തിലെ ഒരു ശ്മശാനത്തിലെ പൂജാരിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.ബലാത്സംഗ-കൊലപാതകമെന്ന് കണ്ടെത്തിയിട്ടും രാഹുൽ തന്റെ പോസ്റ്റ് പിൻവലിച്ചില്ല. തുടർന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കുറച്ചുകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു. എന്നാൽ പിന്നീട് ഇത് വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു.

Latest Stories

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍