സംഘര്‍ഷം: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി, സി.ബി.എസ്‌.സി പരീക്ഷകള്‍ മാറ്റി

ഇന്നും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിടും. ഇക്കാര്യം വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. സിബിഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെയ്ക്കും.ഡല്‍ഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളും തുറന്നു. ട്രെയിനുകള്‍ സാധാരണ രീതിയില്‍ സര്‍വീസ് നടത്തും.  കലാപത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ എട്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരുന്നു.

കലാപബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദര്‍ശനം റദ്ദാക്കി. അമിത് ഷാ ഡല്‍ഹിയില്‍ തന്നെ തുടരുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തേണ്ടതായിരുന്നു. ഇന്നലെ പകല്‍ മൂന്ന് തവണ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഡല്‍ഹിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെയ്ക്കാനുള്ള ഉത്തരവ് ഡല്‍ഹി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലിടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇപ്പോഴും തുടരുന്നുണ്ട്. ഇതുവരെ 16 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. 48 പോലീസുകാരുള്‍പ്പെടെ 200-ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍