പൊലീസിന്റെ കുറ്റപത്രം തള്ളി; ജാമിയ സംഘര്‍ഷക്കേസില്‍ ഷര്‍ജില്‍ ഇമാമിനെ വെറുതെവിട്ടു; ജയിലില്‍ തുടരും

2019ലെ ജാമിയ സംഘര്‍ഷക്കേസില്‍ പ്രതിയായ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ കോടതി വെറുതെവിട്ടു. ഡല്‍ഹി സാകേത് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ പ്രതിചേര്‍ത്ത ആസിഫ് തന്‍ഹയേയും കുറ്റമുക്തനാക്കിയിട്ടുണ്ട്. എന്നാല്‍ കോടതി വെറുതെവിട്ടുവെങ്കിലും 2020ലെ ഡല്‍ഹി കലാപക്കേസിലും പ്രതിയായ ഷര്‍ജീന്‍ ഖാന്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് 2019 ഡിസംബര്‍ 13ന് ജാമിയ യൂണിവേഴ്സിറ്റിയില്‍ സംഘര്‍ഷത്തിനിടയാക്കിയത്. 2021ല്‍ ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. കലാപം, നിയമവിരുദ്ധമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗര്‍ പ്രദേശത്ത് സമരം ചെയ്തവര്‍ പൊതു-സ്വകാര്യ വാഹനങ്ങള്‍ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

2019 ഡിസംബര്‍ 13ന് ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചിരുന്നു. ഡല്‍ഹി കലാപക്കേസില്‍ ഷര്‍ജീല്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും നിരവധി കേസുകള്‍ ഷര്‍ജീല്‍ ഇമാമിന്റെ പേരില്‍ എടുത്തിട്ടുണ്ട്. ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിടച്ചിരിക്കുന്ന ഷര്‍ജീന്‍ ഇമാമിന് ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാലെ പുറത്തിറങ്ങാന്‍ കഴിയൂ.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ