ഭരണം പോയി, കേജ്‌രിവാളും തോറ്റു, നൃത്തം ചെയ്ത് ആഘോഷിച്ച് അതിഷി; രൂക്ഷ വിമർശനവുമായി സ്വാതി മലിവാൾ

കൽക്കാജി മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ നൃത്തം ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിയ്ക്കെതിരെ രൂക്ഷ വിമർ‌ശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അതിഷി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിഷിയുടെ നൃത്തത്തിനെതിരെ എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ നിശിത വിമർശനവുമായി രം​ഗത്ത് വന്നു. ‘നാണമില്ലാത്ത പ്രകടനം’ എന്നായിരുന്നു അതിഷിയ്ക്കെതിരായ സ്വാതി മലിവാളിൻ്റെ വിമർശനം.

കൽക്കാജി നിയമസഭാ സീറ്റിൽ വിജയിച്ചതിന് പിന്നാലെ അനുയായികൾക്കൊപ്പം അതിഷി നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നത്. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരാജയപ്പെടുകയും എഎപിയ്ക്ക് ഭരണം നഷ്ടപ്പെടുകയും ചെയ്ത സമയത്ത് അതിഷി നടത്തിയ ആഘോഷത്തെയാണ് മലിവാൾ ചോദ്യം തിരിക്കുന്നത്. ‘എന്തൊരു നാണം കെട്ട ആഘോഷമാണ് ഇത്? പാർട്ടി പരാജയപ്പെട്ടു, മുതിർന്ന നേതാക്കളെല്ലാം തോറ്റു, അതിഷി മർലേന ഇങ്ങനെ ആഘോഷിക്കുന്നു’ എന്നായിരുന്നു അതിഷി പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സ്വാതി മലിവാൾ എക്സിൽ കുറിച്ചത്.

തുടക്കം മുതൽ പിന്നിൽ നിന്നിരുന്ന അതിഷി അവസാന റൗണ്ടിലാണ് വിജയം പിടിച്ചെടുത്തത്. ബിജെപിയുടെ രമേഷ് ബിധുരിയും കോൺ​ഗ്രസിൻ്റെ അൽക്ക ലാംബയുമായിരുന്നു ഇവിടെ അതിഷിയുടെ എതിരാളികൾ. നേരത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൽക്കാജിയിലോ വോട്ടർമാർക്ക് നന്ദി പറഞ്ഞ് രം​ഗത്ത് വന്നിരുന്നു. ‘എന്നിൽ വിശ്വാസം അർപ്പിച്ച കൽക്കാജിയിലെ ജനങ്ങളോടും വിജയത്തിനായി പ്രവർത്തിച്ച പ്രവർത്തകരോടും നന്ദി പറയുന്നു എന്നായിരുന്നു അതിഷിയുടെ പ്രതികരണം. ഞാൻ വിജയിച്ചു, പക്ഷെ ഇത് ആഘോഷിക്കാനുള്ള സമയമല്ല ഇത് ബിജെപിയുടെ ഏകാധിപത്യത്തിനും തെമ്മാടിത്തരത്തിനും എതിരായി പോരാടാനുള്ള സമയമാണ്’ എന്നും അതിഷി പ്രതികരിച്ചു.

മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപി പ്രതീക്ഷകളെ തകർത്തുകൊണ്ടായിരുന്നു 27 വർഷത്തിന് ശേഷം ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചത്. 2020ൽ എട്ട് സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ സീറ്റ് നേട്ടം 48 ആയി ഉയർത്തി. എന്നാൽ 62 സീറ്റുണ്ടായിരുന്ന എഎപിയുടെ സീറ്റ്നില 22ലേയ്ക്ക് ചുരുങ്ങി. എഎപിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക്, സത്യേന്ദ്ര ജെയിൻ, അവധ് ഓജ, സോംനാഥ് ഭാരതി തുടങ്ങിയവർ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്