നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐ.സി.യുകളും നിറഞ്ഞ് ഒഴിവില്ലാതാകും; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിൻറെ മുന്നറിയിപ്പ്

‌രാജ്യത്ത് കോവിഡ് ബാധിരുടെ എണ്ണത്തില്‍ വൻ വർദ്ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്‌സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25- ഓടെ നിറയുമെന്നും വിലയിരുത്തുന്നു.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ ജൂണ്‍ എട്ട് മുതല്‍ ഐസിയു കിടക്കകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 27- ഓടെ വെന്റിലേറ്ററുകളും ഒഴിവില്ലാതാകും. തമിഴ്‌നാട്ടില്‍ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും ജൂലൈ ഒമ്പതോടെ നിറയും.

സമാനമായ സ്ഥിതി തുടര്‍ന്നാല്‍ മറ്റു അഞ്ചു സംസ്ഥാനങ്ങളിലും ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. ഹരിയാന, കര്‍ണാടക, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളോട് അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആസൂത്രണങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യ സംവിധാനങ്ങളുടെ നവീകരണത്തിന് ഊന്നല്‍ നല്‍കി കര്‍മ്മപദ്ധതി തയ്യാറാക്കാനും ആവശ്യപ്പെട്ടു.

ഗുരുഗ്രാം, മുംബൈ, പാല്‍ഘര്‍, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രികള്‍ നിറഞ്ഞ് കവിയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌.

Latest Stories

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും

മഴക്കാലത്തിന് മുന്നോടിയായി റോഡുകളലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കും മുന്‍ഗണന; പ്രത്യേക സംഘത്തെ നിയോഗിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്