ഡീപ്‌ഫേക്ക് വീഡിയോകള്‍ തടയും; എട്ട് ദിവസത്തിനുള്ളില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍ തടയുന്നതിന് നിയമം കൊണ്ടുവരുമെന്ന് അറിയിച്ച് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. എട്ട് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും കേന്ദ്ര ഐടി മന്ത്രി അറിയിച്ചു.

ഇത്തരം തട്ടിപ്പുകള്‍ തടയേണ്ടതിന്റെ ഉത്തരവാദിത്വം സാമൂഹ്യ മാധ്യമങ്ങള്‍ക്കാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് രാജ്യത്ത് ഡീപ്‌ഫേക്ക് വീഡിയോകള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐടി മന്ത്രിയെ ടാഗ് ചെയ്ത് കഴിഞ്ഞ ദിവസം എക്‌സില്‍ ഇതിനെതിരെ പരാതി ഉന്നയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ഡീപ്‌ഫേക്ക് വീഡിയോകള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറും മകളും ഓണ്‍ലൈന്‍ ഗെയിമിനെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക അറിയിച്ചാണ് സച്ചിന്‍ രംഗത്തെത്തിയത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്