ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് രാജ്യത്ത് ആദ്യത്തെ മരണം; പൂനെയിൽ രോഗം ബാധിച്ച മുപ്പതുകാരൻ മരിച്ചു

രാജ്യത്ത് ആദ്യത്തെ ഗില്ലിൻ ബാരെ സിൻഡ്രോം (ജിബിഎസ്) മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗം ബാധിച്ച മുപ്പതുകാരൻ മരിച്ചു. പൂനെയിലെ സോലാപൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയായിരുന്നു ഇയാൾ. ഇയാൾക്ക് വയറിളക്കവും ചുമയും ജലദോഷവും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം രോഗലക്ഷണങ്ങളുമായി നൂറിലധികം പേർ ചികിത്സയിലുണ്ട്‌. ഇവർക്ക് സൗജന്യ ചികിത്സ നൽകുമെന്നാണ് സർക്കാർ അറിയിപ്പ്.

ജനുവരി 18നാണ് ഇയാളെ സോലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് കഴിഞ്ഞദിവസം മുറിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ഇയാൾക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയും വീണ്ടും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

അതേസമയം പൂനെയിലെ ജിബിഎസ് കേസുകളുടെ എണ്ണം 101 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 28 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 16 പേർ വെൻ്റിലേറ്ററിൽ കഴിയുകയാണ്. ഒൻപത് വയസിന് താഴെയുള്ല 19 കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. 50നും 80നും ഇടയിൽ പ്രായമുള്ള 23 പേരിൽ രോഗം കണ്ടെത്തിയതായും അധികൃതർ അറിയിക്കുന്നു. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ വർദ്ധിപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.

എന്താണ് ഗില്ലിൻ ബാരെ സിൻഡ്രോം?

അപൂർവമായ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലിൻ ബാരെ സിൻഡ്രോം. ശരീത്തിൻ്റെ രോഗ പ്രതിരോധ ശേഷി ഞരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്. കുട്ടികളിലും യുവാക്കളിലും ഇത് കാണപ്പെടുന്നുണ്ടെങ്കിലും പകർച്ചവ്യാധിയുടെ ഗണത്തിൽപ്പെടുന്നതല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. രോഗപ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്നതോടെ ബലഹീനത, മരവിപ്പ്, പക്ഷാഘാതം എന്നിവയിലേയ്ക്ക് രോഗിയെ എത്തിക്കുകയാണ് ചെയ്യുന്നത്.

അതേസമയം ഇത്തരമൊരു അവസ്ഥ ഉണ്ടാകാനുള്ള കൃത്യമായ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗബാധയുണ്ടാകുന്നവരിൽ കുറഞ്ഞത് ആറ് ആഴ്ച മുമ്പെങ്കിലും അണുബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആദ്യം കാലുകളിലാണ് ബലഹീനത അനുഭവപ്പെടുന്നത്. തുടർന്ന് ഉടൽ, കൈകൾ, മുഖം തുടങ്ങിയിടങ്ങളിലേക്കും ബലഹീനത പടരുന്നു. ഇതാണ് സാധാരണ ലക്ഷണമായി കാണുന്നത്. നാഡീ വ്യവസ്ഥകൾക്ക് തകരാറുകൾ ഉണ്ടാവുന്നത് മൂലം തലച്ചോറിന് അസാധാരണ സെൻസറി സിഗ്നലുകൾ ലഭിച്ചേക്കാം എന്നും ഡോക്ടർമാർ പറയുന്നു.

ലക്ഷണങ്ങൾ എന്തെല്ലാം?

കാഴ്ചാ ബുദ്ധിമുട്ട്, വിഴുങ്ങാൻ ബുദ്ധിമുട്ട്, സംസാരിക്കാനോ ചവയ്ക്കാനോ ബുദ്ധിമുട്ട്, കൈകളിലും കാലുകളിലും കഠിന വേദന, പ്രത്യേകിച്ചും രാത്രിയിലെ അതികഠിനമായ വേദന, അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം, ദഹനത്തിലോ മൂത്രസഞ്ചി നിയന്ത്രണത്തിലോ ഉള്ള പ്രശ്നങ്ങൾ എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട്. രോഗിയുടെ മെഡിക്കൽ ചരിത്രം അവലോകനം ചെയ്യുന്നതിനൊപ്പം ശാരീരിക പരിശോധനകളിലൂടെയുമാണ് രോഗം കണ്ടെത്തുന്നത്. നിലവിൽ ഗില്ലിൻ ബാരെ സിൻഡ്രോമിന് ചികിത്സയില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാൻ മാത്രമാണ് കഴിയുന്നത്.

Latest Stories

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി