ജാതിവെറി, ശ്മശാനത്തിലേയ്ക്കുള്ള വഴിയടിച്ച് സവര്‍ണര്‍; പാലത്തിന് മുകളില്‍ നിന്ന് ദളിതര്‍ മൃതദേഹം കെട്ടിയിറക്കി, വീഡിയോ

ജാതിവെറി മൂലം സവര്‍ണര്‍ ശ്മശാനത്തിലേ യ്ക്കുള്ള വഴി അടച്ചപ്പോള്‍ ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം സംസ്‌കരിക്കാനായി പാലത്തില്‍ നിന്ന് കയറില്‍ കെട്ടിയിറക്കി.

പാലര്‍ നദിക്കരയിലെ ശ്മശാനത്തിലേയ്ക്കുള്ള വഴി സവര്‍ണര്‍ അടച്ചതിനെ തുടര്‍ന്നാണ് വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദളിതര്‍ക്ക് മൃതദേഹം 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് കെട്ടിയിറക്കേണ്ടി വന്നത്.

ഓഗസ്റ്റ് 17 -ന് തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. സമൂഹമാധ്യമങ്ങളിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

റോഡപകടത്തില്‍ കൊല്ലപ്പെട്ട 46-കാരനായ കുപ്പന്റെ മൃതദേഹമാണ് ഇത്തരത്തില്‍ പാലത്തിന് മുകളില്‍ നിന്ന് കയര്‍ കെട്ടിയിറക്കേണ്ടി വന്നത്. ഇതാദ്യമായല്ല മൃതദേഹം കെട്ടിയിറക്കേണ്ടി വരുന്നതെന്നാണ് കോളനിക്കാര്‍ പറയുന്നത്.

കനത്ത മഴയെ തുടര്‍ന്ന് നാരായണപുരം ആടി ദ്രാവിഡര്‍ കോളനിയിലെ ശ്മശാനം അടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം പലര്‍ നദിക്കരിയില്‍ സംസ്‌കരിക്കാനായി കൊണ്ടു വന്നത്.

ഹിന്ദു വിഭാഗത്തിലെ വെല്ലല ഗൗണ്ടര്‍ വാണിയാര്‍ വിഭാഗത്തില്‍ പെട്ടവരുടെ ഭൂമിയിലൂടെ കടന്നു വേണം ഈ ശമശാനത്തിലെത്താന്‍. ഇവര്‍ മൃതദേഹം കൊണ്ടുപോവുന്നത് തടയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ബുധനാഴ്ചയാണ് സംഭവം അറിഞ്ഞതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തിരുപത്തൂര്‍ സബ് കളക്ടര്‍ പ്രിയങ്ക പങ്കജം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.

Latest Stories

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി