മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സിവി ആനന്ദബോസ്

വഖഫ് നിയമഭേദഗതി ബില്ലിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ സിവി ആനന്ദബോസ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സന്ദര്‍ശന വേളയില്‍ സിവി ആനന്ദബോസ് പ്രഖ്യാപിച്ചു. ശനിയാഴ്ചയായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം.

തനിക്ക് ലഭിച്ച പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ല സന്ദര്‍ശിക്കാനെത്തിയതെന്ന് ബംഗാള്‍ ഗവര്‍ണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അക്രമങ്ങള്‍ പണ്ട് പതിവായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി മാറി. അതിക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജനങ്ങള്‍ക്ക് നിലവിലെ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആനന്ദബോസ് വ്യക്തമാക്കി.

സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട അച്ഛനും മകനുമായ ഹര്‍ഗോബിന്ദ് ദാസ്, ചന്ദന്‍ദാസ് എന്നിവരുടെ കുടുംബത്തെയാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. പ്രദേശത്ത് ബിഎസ്എഫിനെ വിന്യസിക്കണമെന്നതടക്കം ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചിട്ടുണ്ട്. തീര്‍ച്ചയായും അധികാരികളുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തും. വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആനന്ദബോസ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ