പശ്ചിമേഷ്യയിലേക്ക് യുഎസ് കപ്പലുകള്‍ എത്തുന്നു; ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ നീക്കം; യുഎസ്, ഇസ്രയേല്‍ അനുകൂല വിദേശനയം മോദി തിരുത്തണമെന്ന് സിപിഎം

ഇറാന്‍ ഉപാധിയില്ലാതെ കീഴടങ്ങണമെന്നും ഇറാനിലെ നേതാക്കളെ വധിക്കുമെന്നുമുള്ള ട്രംപിന്റെ തുറന്ന ഭീഷണി അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഒരുക്കമാണെന്നതിന് തെളിവാണ് പശ്ചിമേഷ്യയിലേക്ക് കൂടുതലായി എത്തുന്ന യുഎസ് പടക്കപ്പലുകള്‍. ഇത്തരം നീക്കങ്ങള്‍ അപകടകരവും മേഖലയെയും ലോകത്തെയും വിനാശകരമായ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയുള്ളതുമാണ്.

കാനഡയില്‍ നടന്ന ജി7 ഉച്ചകോടി പ്രസ്താവനയും യുദ്ധത്തിന് ആക്കം പകരുന്നതാണ്. ഇസ്രയേലിന്റെ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയും ഇറാനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ജി7 നിലപാട് നിന്ദ്യമാണ്. പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്കും വര്‍ധിക്കുന്ന സംഘര്‍ഷത്തിനും മുഖ്യഉത്തരവാദിത്തം ഇസ്രയേലിനാണ്.

ഗാസയ്ക്കുനേരെ വംശഹത്യ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തുന്ന ഇസ്രയേല്‍ ഇപ്പോള്‍ സിറിയ, ലെബനന്‍, യമന്‍, ഇറാന്‍ തുടങ്ങി മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് നേരെയും സൈനിക നടപടി ബോധപൂര്‍വം വ്യാപിപ്പിക്കുകയാണ്. ഇസ്രയേലിനെ നിയന്ത്രിക്കാതെ മേഖലയില്‍ സമാധാനവും സ്ഥിരതയും സാധ്യമാവില്ല.

അന്താരാഷ്ട്ര ചട്ടങ്ങളും നിയമങ്ങളുമെല്ലാം ലംഘിച്ച് പശ്ചിമേഷ്യയിലും അതിനപ്പുറവും തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിനായി യുഎസും പാശ്ചാത്യ സാമ്രാജ്യത്വവും തെമ്മാടി രാഷ്ട്രമായ ഇസ്രയേലിനെ ഉപയോഗപ്പെടുത്തുകയാണ്. കടന്നുകയറ്റം അവസാനിപ്പിച്ച് നയതന്ത്രത്തിലേക്ക് മടങ്ങാന്‍ അന്താരാഷ്ട്ര സമൂഹം യുഎസിനും ഇസ്രയേലിനുംമേല്‍ സമര്‍ദം ചെലുത്തണം.

യുഎസ് – ഇസ്രയേല്‍ അനുകൂല വിദേശനയം തിരുത്താന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ