'പൗരത്വ ഭേദഗതി നിയമം ഭരണഘടനാ തത്വത്തെ ലംഘിക്കുന്നു; മുസ്ലിങ്ങളെ വേട്ടയാടുന്നു'; ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ

പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതില്‍ ശക്തിയായ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ. ദ്രോഹകരമായ ഈ നിയമം അസാധുവാക്കാനുള്ള ശ്രമങ്ങള്‍ സിപിഎം തുടരും. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരത്വത്തിന്റെ അടിസ്ഥാനം മതനിരപേക്ഷത ആയിരിക്കണമെന്ന ഭരണഘടനാ തത്വത്തെ ലംഘിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

അയല്‍രാജ്യങ്ങളില്‍നിന്ന് എത്തുന്ന മുസ്ലിങ്ങളോട് വിവേചനപരമായ സമീപനം പ്രാവര്‍ത്തികമാക്കുന്നതാണ് സിഎഎയുടെ ചട്ടങ്ങള്‍. ഈ നിയമം നടപ്പാക്കുന്നതിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രൂപീകരണവുമായി ബന്ധപ്പെടുത്തുന്നതും മുസ്ലിം വിഭാഗത്തിലെ പൗരന്മാരെ വേട്ടയാടാനാണെന്ന് ആശങ്ക ഉയര്‍ത്തുന്നു. പൗരത്വ നിര്‍ണയ പ്രക്രിയയില്‍നിന്ന് സംസ്ഥാന സര്‍ക്കാരുകളെ മാറ്റിനിര്‍ത്തുംവിധമാണ് ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

സിഎഎയെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരുകളെ ഒഴിവാക്കാനാണ് ഈ നടപടി. സിഎഎ പാസാക്കി നാല് വര്‍ഷത്തിനുശേഷം, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിയുള്ളപ്പോള്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിലൂടെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് ഉറപ്പാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആരോപിച്ചു.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി