കോണ്‍ഗ്രസുമായി ധാരണ തുടരാമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി; എതിര്‍ത്ത് കേരള ഘടകം

കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ധാരണ തുടരാമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ അടവുനയ നിലപാട് തുടരാമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ പൊതു നിലപാട്. അതേസമയം ബിജെപിക്കെതിരെ മതേതര പ്രാദേശിക കക്ഷികളെ ഒന്നിപ്പിക്കണമെന്നും കേന്ദ്രകമ്മിറ്റി നിലപാടെടുത്തു.

രാഷ്ട്രീയപ്രമേയ രൂപ രേഖാ ചര്‍ച്ചയിലാണ് കോണ്‍ഗ്രസുമായി ധാരണ ആവശ്യമെന്ന നിലപാടില്‍ പൊതു ധാരണ രൂപം കൊണ്ടത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ധാരണ ആവശ്യമെന്ന നിലപാട് സിസി അംഗങ്ങള്‍ എടുക്കുകയായിരുന്നു. നേരത്തെ പോളിറ്റ് ബ്യൂറോയില്‍ എടുത്ത കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന നിലപാട് കേരള ഘടകം കേന്ദ്രകമ്മിറ്റിയിലും ആവര്‍ത്തിച്ചു.

എല്ലാ ജനാധിപത്യ, മതേതര കക്ഷികളോടും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസുമായി ധാരണ തുടരാവുന്നതാണെന്നും കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഹൈദരബാദ് പാര്‍ട്ടികോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ധാരണായാകമെന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചിരുന്നു. ഇത് തുടരണമെന്നാണ് പൊതു അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് പോകരുതെന്ന മുന്നറിയിപ്പും ചര്‍ച്ചയില്‍ ഉയര്‍ന്നു.

വര്‍ഗീയതയോട് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്റേത് എന്ന് കുറ്റപ്പെടുത്തിയ കേരളത്തില്‍ നിന്നുള്ള സിസി അംഗങ്ങള്‍ കോണ്‍ഗ്രസുമായുള്ള ധാരണ തിരിച്ചടിയാകുമെന്നും ആവര്‍ത്തിച്ചു. കേന്ദ്ര കമ്മിറ്റിയില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ ചര്‍ച്ച ചെയ്ത ശേഷം അന്തിമ രൂപം നല്‍കാന്‍ വീണ്ടും പോളിറ്റ് ബ്യൂറോ യോഗം ചേരും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ