കോവിഡ് വാക്‌സിന്‍ എടുത്തു; അഞ്ച് വര്‍ഷത്തിന് ശേഷം എഴുന്നേറ്റ് നടന്ന് ജാര്‍ഖണ്ഡ് സ്വദേശി

അഞ്ചു വര്‍ഷമായി കിടപ്പിലായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിക്ക് കോവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ ചലന ശേഷി തിരിച്ചു കിട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൊക്കാറോ ജില്ലയിലെ സല്‍ഗാദിഹ് ഗ്രാമത്തില്‍ താമസിക്കുന്ന ദുലാര്‍ ചന്ദിനാണ് അത്ഭുതകരമായ മാറ്റം സംഭവിച്ചത്. വ്യാഴാഴ്ചയാണ് ദുലാര്‍ചന്ദ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് മാറ്റങ്ങള്‍ അനുഭവപ്പെട്ടത്.

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഒരു അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ദുലാര്‍ ചന്ദ് കിടപ്പിലായിരുന്നു. അപകടത്തില്‍ സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. കിടപ്പു രോഗി ആയതിനാല്‍ ദുലാറിന് വീട്ടില്‍ എത്തിയാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ എടുത്ത് ഒരു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം വാക്‌സിനോട് പ്രതികരിക്കാന്‍ തുടങ്ങി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ദുലാര്‍ ചന്ദ് സംസാര ശേഷി വീണ്ടെടുക്കുകയും, പിന്നീട് നടക്കാന്‍ തുടങ്ങുകയും ചെയ്തതായി പെറ്റാര്‍ വാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ ആല്‍ബെല്‍ കെര്‍ക്കേറ്റ പറഞ്ഞു.

ദുലാര്‍ ചന്ദ് വടിയുടെ സഹായത്തോടെ നടക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ എടുത്തത് കൊണ്ടാണ് തനിക്ക് വീണ്ടും നടക്കാന്‍ സാധിച്ചത്. ഇതില്‍ വളരെ സന്തോഷമുണ്ട് എന്നും ദുലാര്‍ ചന്ദ് പറഞ്ഞു. അത്ഭുതകരമായ മാറ്റമാണ് ദുലാര്‍ ചന്ദിന് ഉണ്ടായിരിക്കുന്നത്. ഇതേ കുറിച്ച് പഠനം നടത്താന്‍ മെഡിക്കല്‍ ടീമിനെ രൂപീകരിച്ചിട്ടുണ്ട് എന്നും ബൊക്കാറോയിലെ സിവില്‍ സര്‍ജന്‍ ജിതേന്ദ്രകുമാര്‍ അറിയിച്ചു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍