കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര; ഒത്തുകൂടുന്നതിന് കര്‍ശന വിലക്ക്

വര്‍ദ്ധിച്ച് വരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രാവിലെ 5 മുതല്‍ രാത്രി 11 വരെ അഞ്ചോ അതിലധികമോ പേര്‍ പൊതു സ്ഥലങ്ങളില്‍ ഒത്തു കൂടുന്നത് നിരോധിച്ചു. ഇത് ജനുവരി 10 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള യാത്രയും പാടില്ല. അവശ്യ സേവനങ്ങളെ ഒഴിവാക്കിയട്ടുണ്ട്.

സംസ്ഥാനത്ത് വെള്ളിയാഴ്ച 40,000-ത്തിലധികം പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂളുകളും കോളജുകളും ഫെബ്രുവരി 15 വരെ അടച്ചിടും. പത്ത്, പന്ത്രണ്ട് ക്ലാസിന്റെ ആക്ടിവിറ്റികള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ വേണ്ട കാര്യങ്ങള്‍ അദ്ധ്യാപകര്‍ക്ക് ചെയ്യാം.

ഓഫീസ് മേധാവികളുടെ രേഖാ മൂലമുള്ള അനുമതിയോടെ അല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആളുകള്‍ക്ക് ഓണ്‍ലൈന്‍ ആശയവിനിമയ സൗകര്യം ഒരുക്കും.

സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍ വീട്ടില്‍ നിന്ന് തന്നെ ജോലി ചെയ്യണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. എത്തുന്ന ജീവനക്കാരുടെ എണ്ണം പരിമിതമാക്കണം. വിവാഹത്തിന് അമ്പതും മരണത്തിന് ഇരുപതും ആളുകളില്‍ കൂടുതല്‍ പാടില്ല.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്