രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക്; കേരളത്തില്‍ ആക്ടീവ് കേസുകള്‍ 2000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിലൊന്ന് കേരളത്തിലാണ്. കേരളത്തില്‍ സജീവ കൊവിഡ് കേസുകള്‍ 2000 കടന്നിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറുടെ കേരളത്തില്‍ ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 79 വയസുകാരനാണ് കൊവിഡ് ബാധമൂലം മരിച്ചത്. ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു.ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കേസുകളുടെ വര്‍ധനവ് ഉണ്ടായത് കര്‍ണാടകയിലും ഗുജറാത്തിലുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും നൂറിലധികം കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി.

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്‌സ്എഫ്ജിയാണെന്ന് ജനിതക ശ്രേണികരണത്തില്‍ കണ്ടെത്തി. നേരത്തെ രാജ്യത്ത് നിലവിലുള്ള രണ്ട് വകഭേദങ്ങള്‍ ചേര്‍ന്നുണ്ടായതാണ് എക്‌സ്എഫ്ജി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ