സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം; രാഹുല്‍ ഗാന്ധി രഘുറാം രാജനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടു കൊണ്ടാകുമിത്‌.

രാഹുലും രഘുറാം രാജനുമായുള്ള ചര്‍ച്ച സാമൂഹിക മാധ്യമങ്ങള്‍ വഴി  സംപ്രേഷണം ചെയ്യുമെന്നും കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുര്‍ജെവാല അറിയിച്ചു.

കോവിഡ് 19-നെ സംബന്ധിച്ചുള്ള നിര്‍ണായക വിഷയങ്ങളും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്യും. നിലവില്‍ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്നതിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രഘുറാം രാജനില്‍ നിന്ന് രാഹുല്‍ തേടും.

ആരോഗ്യവിദഗ്ദധരുമായും രാഹുല്‍ വരുംദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തുമെന്നും രന്ദീപ് സുര്‍ജെവാല വ്യക്തമാക്കി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ