ഇന്ത്യയിൽ 24 മണിക്കൂറിനിടെ 64,553 പേർക്ക് കോവിഡ്, മരണം 1007; രോ​ഗബാധിതരുടെ എണ്ണം 24,61,190 ആയി

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇത് വരെ 24,61,190 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1007 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോ​ഗബാധമൂലം മരിച്ചവരുടെ എ്ണ്ണം 48,040 ആയി.

ഓഗസ്റ്റ് 13 വരെയുള്ള കണക്കുകള്‍ പ്രകാരം 2,76,94,416 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചിട്ടുണ്ട്. ഇതില്‍ 8,48,728 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചുവെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്രയില്‍ പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധ. 11,813 പേരാണ് മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം രോഗബാധിതരായത്.

ആന്ധ്രയില്‍ ഇന്നലെ 9,996 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തമിഴ് നാട്ടില്‍ 5,835 പേര്‍ക്കും, കർണാടകത്തിൽ‍ 6,706 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 4,603 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പരിശോധന എട്ടുലക്ഷത്തിന് മുകളിലെത്തി. രാജ്യത്ത് ഇന്നലെ 8,48,728 സാമ്പിളുകൾ പരിശോധിച്ചു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്