കാൻസറിനെ പോലെ കൊറോണയും ചാണകവും ഗോമൂത്രവും ഉപയോഗിച്ച് സുഖപ്പെടുത്താം: അസം ബി.ജെ.പി, എം‌.എൽ‌.എ

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണക്കെതിരെ പോരാടാൻ ചാണകം സഹായിക്കുമെന്ന് അസമിലെ ഒരു ബിജെപി എം‌എൽ‌എ അവകാശപ്പെട്ടു.

“ചാണകം, ഗോമൂത്രം എന്നിവയെ കുറിച്ച് സർക്കാർ ഗവേഷണം നടത്തുന്നു. ചാണകം കത്തിക്കുമ്പോൾ, പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ട്. കൊറോണ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ ചാണകം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” കന്നുകാലി കടത്തിനെ കുറിച്ചുള്ള ചർച്ചയിൽ ഹജോ എം‌എൽ‌എ സുമൻ ഹരിപ്രിയ തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു.

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിജോയ ചക്രവർത്തിയുടെ മകളായ സുമൻ ഹരിപ്രിയ ആദ്യമായാണ് എം‌എൽ‌എ ആവുന്നത്. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് അവർ ചലച്ചിത്രങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.

“മതപരമായ ചടങ്ങുകളിൽ ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിന് ശാസ്ത്രീയ കാരണങ്ങളുണ്ട്. ഗുജറാത്തിൽ ചില ആശുപത്രികളുണ്ട്, അവിടെ രോഗികൾക്ക് ആയുർവേദ മരുന്നുകൾ നൽകുന്നു. അവിടത്തെ രോഗികളെ പശുക്കളോടൊപ്പം പാർപ്പിക്കുകയും ഗോമൂത്രം, ചാണകം എന്നിവയിൽ നിന്ന് തയ്യാറാക്കിയ പഞ്ചാമൃത് നൽകുകയും ചെയ്യുന്നു, ”എം‌എൽ‌എ പറഞ്ഞു.

ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്ന “ബദൽ രീതി” പിന്തുടർന്ന് ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.

“ഈ രീതി പിന്തുടർന്ന് കാൻസർ രോഗികൾക്ക് സുഖം പ്രാപിക്കുന്നതിനെ കുറിച്ച് ഞാൻ മനസ്സിലാക്കി. പഴയ കാലത്ത് ആളുകൾ പശുക്കളെ ആരാധിക്കുന്നതിന്റെ കാരണം അതാണ്. പശു നൽകുന്ന ഓരോ കാര്യവും പ്രധാനമാണ് മതപരമായ ആചാരങ്ങളിൽ മുനിമാരും ദിവ്യന്മാരും തുളസി ഇലകൾ ഉപയോഗിച്ചിരുന്നു. പ്രമേഹരോഗികൾക്കുള്ള ഒരു പരിഹാരമാണ് തുളസി ഇല എന്ന് നമുക്കറിയാം, ” എം.എൽ.എ പറഞ്ഞു.

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഉപയോഗത്തെ കുറിച്ചും അവയെ കുറിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളെ കുറിച്ചും ബിജെപി നേതാവും അസമിന്റെ ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മയിൽ നിന്ന് പഠിച്ചതായി അവർ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക