കൂട്ടുകൾക്ക് ഒരേ നിർബന്ധം, 'ചോളി കെ പീച്ചേ ക്യാ ഹേ' യ്ക്ക് നൃത്തം ചെയ്‌ത് വരൻ; ഒടുവിൽ കല്യാണം മുടങ്ങി

സ്വന്തം വിവാഹച്ചടങ്ങില്‍ ‘ചോളി കെ പീച്ചേ ക്യാ ഹേ’ എന്ന പാട്ടിന് നൃത്തം വച്ച വരന്റെ വിവാഹം മുടങ്ങി. ഡൽഹിയിലാണ് സംഭവം. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പാട്ടിന് യുവാവ് നൃത്തം വച്ചത്. എന്നാൽ ഇതിൽ പ്രകോപിതനായ പെൺകുട്ടിയുടെ അച്ഛൻ വിവാഹ ചടങ്ങുകൾ നിർത്തിവക്കുകയായിരുന്നു.

നവഭാരതിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഘോഷയാത്ര ആയിട്ടാണ് വരൻ ന്യൂഡൽഹിയിലെ വേദിയിലെത്തിയത്. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഗാനത്തിന് വരന്‍ ചുവടു വയ്ക്കുകയായിരുന്നു. എന്നാല്‍ വരന്റെ നൃത്തവും പ്രവൃത്തികളും വധുവിന്റെ അച്ഛന് ദഹിച്ചില്ലെന്നും അച്ഛന്‍ അവിടം വിട്ട് പോകാനൊരുങ്ങിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായും നവഭാരത് റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞാണ് വരന്റെ പ്രവർത്തിയിൽ പ്രകോപിതനായ പിതാവ് ഉടൻ തന്നെ കല്യാണച്ചടങ്ങുകള്‍ നിർത്തിവച്ചത്. വരൻ്റെ പ്രവൃത്തി തൻ്റെ കുടുംബത്തിൻ്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്നും വധുവിന്റെ പിതാവ് പറഞ്ഞു. പിന്നാലെ അവിടെ നിന്നും പോവുകയായിരുന്നു. ഇതെല്ലാം കണ്ണീരോടെ കണ്ടു നില്‍ക്കുകയായിരുന്നു വധു. വരൻ വധുവിന്റെ പിതാവിനോട് പരമാവധി സംസാരിക്കാന്‍ർ ശ്രമിച്ചു. ഇതൊരു തമാശയായി ചെയ്തതാണെന്ന് പറഞ്ഞെങ്കിലും ശ്രമങ്ങള്‍ പാഴായെന്നും കണ്ടുനിന്നവര്‍ പറഞ്ഞു.

സംഭവത്തിൻ്റെ വാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പെട്ടെന്ന് വൈറലായി. “അതിഥികളെ സൽക്കരിക്കാൻ വരൻ ‘ചോളി കേ പീച്ചെ’യിൽ നൃത്തം ചെയ്തതിന് വധുവിൻ്റെ അച്ഛൻ കല്യാണം മുടക്കി” എന്ന തലക്കെട്ടോടെയുള്ള പത്ര വാര്‍ത്ത ഉള്‍പ്പെടെയുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. എന്നാലിത് യഥാര്‍ത്ഥത്തില്‍ പത്രത്തില്‍ അച്ചടിച്ചു വന്ന വാര്‍ത്തയാണോ എന്ന് വ്യക്തമല്ല.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ