പാചകവാതക വില വീണ്ടും കൂട്ടി; കൂടിയത് 50 രൂപ

ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതിയ വില 1060 രൂപയായി.

രണ്ടുമാസത്തിനിടെ പാചകവാതകത്തിന്റെ വില ഇത് മൂന്നാം തവണയാണ് കൂട്ടുന്നത്. മെയ് മാസത്തില്‍ രണ്ട് തവണ ഗാര്‍ഹിക സിലിണ്ടറിന് വില കൂടിയിരുന്നു. മെയ് ഏഴിന് 50 രൂപ കൂടി. പിന്നാലെ മേയ് 19നും വര്‍ദ്ധിച്ചു. അതേസമയം വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 8.50 രൂപയാണ് കുറഞ്ഞത്. പുതിയ വില 2027 രൂപയാണ്.

നേരത്തെ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 2219 രൂപയായിരുന്നു വില. ജൂണ്‍ ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 135 രൂപ കുറച്ചിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിലും വിലക്കുറവ് നിലവില്‍ വന്നിട്ടുണ്ട്. മുംബൈയില്‍ 187 രൂപയും കൊല്‍ക്കത്തയില്‍ 182 രൂപയും കുറവുണ്ട്.

പാചക വാതക വിലയില്‍ ചാഞ്ചാട്ടമുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ രാജ്യത്ത് കഴിഞ്ഞ ഒരുമാസത്തോളമായി വര്‍ദ്ധനയോ കുറവോ വരുത്തിയിട്ടില്ല.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ