പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടി

രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു.

മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം ഏഴിന് 60 രൂപ കൂട്ടിയിരുന്നു. ജൂണിൽ വാണിജ്യ എൽപിജി വിലയിൽ 42 രൂപ വർധിപ്പിച്ചിരുന്നു.

പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു. വാണിജ്യ സിലിണ്ടറിൻ്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ​ഗാർഹിക എൽപിജിയുടെ വിലയിലും വർധനയുണ്ടായിരിക്കുന്നത്.

Latest Stories

ഐസ്ടെപ് കൗൺസിൽ ദേശീയ ബിസിനസ്‌ കോൺക്ലെവ് സംഘടിപ്പിച്ചു; സാമൂഹ്യ നീതി വകുപ്പുമന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു

സലിം കുമാറുമായി ഉണ്ടായിരുന്നത് വളരെ അടുത്ത വ്യക്തി ബന്ധം; രാഷ്ട്രീയ ബോധ്യങ്ങളിൽ അഭിമാനം കൊണ്ടിരുന്ന ഉറച്ച കോൺഗ്രസുകാരൻ: രമേശ് ചെന്നിത്തല

'സമീപ രാജ്യങ്ങളേക്കാൾ കുറവ് ഇന്ത്യയിൽ', പ്രതിസന്ധിയില്ല; ഇന്ധനവില വർധനയിൽ ന്യായീകരണവുമായി കേന്ദ്രം

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയില്‍, 134 രേഖകള്‍ വേണമെന്ന് ആവശ്യം

പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കാൻ എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയെന്ന് ഹൈക്കോടതി;

'ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കും'; സലിം കുമാറിന്റെ വേർപാടിൽ അനുശോചിച്ച് സുരേഷ് ഗോപി

സംസ്ഥാനത്ത് ശക്തമായ മഴ; തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി; സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ വ്യക്തത ആവശ്യപ്പെട്ട് കത്ത്

'അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്, എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍'; സലിംകുമാറിന്റെ വേർപാടിൽ അനുസ്മരിച്ച് മുഖ്യമന്ത്രി

മലയാളത്തിന്റെ സലിം കുമാറിന് വിട; സംസ്‌കാരം വൈകിട്ട് പറവൂരില്‍, ഉച്ചവരെ പൊതുദര്‍ശനം