തമിഴ് തായ് വാഴ്ത്ത് അവഗണിച്ച് വന്ദേമാതരം ചൊല്ലി; വിജയ്‍യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിവാദം

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ വന്ദേമാതരം ചൊല്ലിയതിനെ സംബന്ധിച്ച് വിവാദം ഉയരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ ആലപിച്ചു.

തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്ന് ആക്ഷേപിച്ച് ഡിഎംകെയും സിപിഐയും രം​ഗത്തെത്തി. വന്ദേമാതരം ആലപിച്ച് വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നും ആക്ഷേപിച്ച് ഡിഎംകെ രം​ഗത്തെത്തുകയായിരുന്നു.

ബംഗാളിലെ സത്യപ്രതിജ്ഞയിൽ പോലും വന്ദേമാതരം അലപിച്ചിരുന്നില്ലെന്ന് ഡിഎംകെ ഹാൻഡിലുകൾ ചൂണ്ടിക്കാട്ടുന്നു. 2021ലെ സ്റ്റാലിൻ്റെ സത്യപ്രതിജ്ഞ വീഡിയോ പങ്കുവച്ചാണ് ടിവികെ ഹാൻഡിലുകൾ രം​ഗത്തെത്തുന്നത്. സ്റ്റാലിൻ മുഖ്യമന്ത്രി ആയിരിക്കെ, അർലേക്കർ ഗവർണർ ആയി ചുമതലയേറ്റെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചതും ചൂണ്ടിക്കാട്ടിയാണ് ടിവികെ മറുപടി.

പ്രോട്ടോക്കോൾ മാറ്റത്തിനു കാരണം അറിയണമെന്നും തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി പോയെന്നും സിപിഐ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പാരമ്പര്യം ഇതല്ലെന്നും നിയമസഭയിൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

Latest Stories

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി