സുരക്ഷ വീഴ്ചകൾ മറച്ചുവെക്കുന്നു, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നത വിതക്കുന്നു; പഹൽഗാം വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

പഹൽഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുമെന്ന് വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകിയതിന് ശേഷം, വ്യാഴാഴ്ച കോൺഗ്രസ് പാർട്ടി സുരക്ഷാപരവുമായ വീഴ്ചകൾ സംഭവിച്ചതിൽ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഭിന്നത, അവിശ്വാസം, ധ്രുവീകരണം എന്നിവ വിതക്കാൻ “ഔദ്യോഗികമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ” ഉപയോഗിച്ചതിന് ബിജെപിയെ വിമർശിച്ചു.

ദക്ഷിണ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ അഭൂതപൂർവമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നയതന്ത്ര പ്രതികരണം, മുന്നോട്ടുള്ള വഴി എന്നിവയെ കുറിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) അടിയന്തര യോഗം ചർച്ച ചെയ്തു. സർവ്വകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സർവകക്ഷി യോഗത്തിൽ പങ്കെടുത്തേക്കില്ല എന്ന സൂചനകൾക്കിടയിലാണ് പാർട്ടിയുടെ പങ്കാളിത്ത വിഷയം സിഡബ്ല്യുസി ചർച്ച ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിനും അതിന്റെ പ്രാതിനിധ്യ നിലവാരത്തെക്കുറിച്ചും സിഡബ്ല്യുസിയുടെ അനുമതി തേടിയതായി വൃത്തങ്ങൾ അറിയിച്ചു. പാർട്ടി യോഗത്തിൽ പങ്കെടുക്കണമെന്ന് സിഡബ്ല്യുസി ഏകകണ്ഠമായി അഭിപ്രായപ്പെട്ടതായി വൃത്തങ്ങൾ പറഞ്ഞു. പ്രതിപക്ഷ നേതാക്കളായ ഖാർഗെയും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുകയും പാർട്ടിയുടെ കാഴ്ചപ്പാടുകൾ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യണമെന്നായിരുന്നു അന്തിമ അഭിപ്രായം. രണ്ട് എൽഒപികളും യോഗത്തിൽ പങ്കെടുക്കണമെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ട്രഷറർ അജയ് മാക്കൻ ശക്തമായി വാദിച്ചു. മാക്കന്റെ വാക്കുകൾക്ക് വിരുദ്ധമായി, പ്രധാനമന്ത്രി യോഗം ഒഴിവാക്കുകയാണെങ്കിൽ, എൽഒപികൾ അതിൽ പങ്കെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് അഭിഷേക് സിംഗ്വി പറഞ്ഞു.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ