ബാലറ്റിൽ കൃത്രിമം, വീഡിയോ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്

ഒരു സൈനിക കേന്ദ്രത്തിൽ ഒരാൾ നിരവധി പോസ്റ്റൽ ബാലറ്റ് പേപ്പറുകളിൽ ടിക്ക് ചെയ്യുകയും ഒപ്പിടുകയും ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

“എല്ലാവരുടെയും അറിവിലേക്കായി ഒരു ചെറിയ വീഡിയോ പങ്കിടുന്നു. ഒരു സൈനിക കേന്ദ്രത്തിലെ ഒരാൾ എങ്ങനെയാണ് നിരവധി ബാലറ്റ് പേപ്പറുകളിൽ ടിക്ക് ചെയ്യുകയും ഒപ്പിടുകയും ചെയ്യുന്നുവെന്നത് ഈ വീഡിയോയിൽ കാണാം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കുമോ? ” ചൊവ്വാഴ്ച തന്റെ ട്വിറ്റർ ഹാൻഡിലിലും ഫേസ്ബുക്കിലും വീഡിയോ പങ്കുവെച്ചുകൊണ്ട് റാവത്ത് പറഞ്ഞു.

ട്വീറ്റിനെക്കുറിച്ച് അന്വേഷിച്ച മാധ്യമങ്ങളോട്, വീഡിയോയുടെ ഉറവിടം വെളിപ്പെടുത്താൻ റാവത്തിന്റെ വക്താവ് സുരേന്ദ്ര കുമാർ വിസമ്മതിച്ചു, എന്നാൽ ഇത് ഉത്തരാഖണ്ഡിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടു. ഇക്കാര്യത്തിൽ പാർട്ടി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നും എന്നാൽ സ്വമേധയാ അത് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

“ജനാധിപത്യത്തെ പരിഹസിക്കുന്ന ഈ വീഡിയോയിൽ, ഒരു സൈനിക കേന്ദ്രത്തിൽ ഒരാൾ താൻ തിരഞ്ഞെടുക്കുന്ന പാർട്ടിക്ക് അനുകൂലമായി നിരവധി പോസ്റ്റൽ ബാലറ്റ് പേപ്പറുകളിൽ ടിക്ക് ചെയ്ത് ഒപ്പിടുന്നത് കാണാം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് മനസിലാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം,” ഉത്തരാഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം മുൻകൂട്ടി കാണാൻ കഴിഞ്ഞതിനെ തുടർന്നുള്ള നിരാശയിലാണ് കോൺഗ്രസ് പാർട്ടി ഇത് ചെയ്യുന്നതെന്ന് ട്വീറ്റിനോട് ബിജെപി പ്രതികരിച്ചു.

“ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കിയാണ് കോൺഗ്രസ് ഇത്തരം തന്ത്രങ്ങൾ പയറ്റുന്നത്. ആസന്നമായ തോൽവി മുന്നിൽക്കണ്ട് നേരത്തെ ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചിരുന്ന പാർട്ടി ഇപ്പോൾ ബാലറ്റ് പേപ്പറിനെക്കുറിച്ച് സംസാരിക്കുന്നത് പാർട്ടിയുടെ നിരാശയാണ് കാണിക്കുന്നത്. പ്രദേശ് ബിജെപി മീഡിയ ഇൻചാർജ് മൻവീർ സിംഗ് ചൗഹാൻ പറഞ്ഞു.

സൈന്യത്തെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും ആധികാരികത പരിശോധിക്കാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് കോൺഗ്രസ് ഒഴിവാക്കണമെന്നും ചൗഹാൻ പറഞ്ഞു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ