ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോൺഗ്രസ്; മാനിഫെസ്റ്റോ കമ്മിറ്റിയെ രൂപീകരിച്ചു

2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടു പോകുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി മാനിഫെസ്റ്റോ കമ്മിറ്റിയെ രൂപീകരിച്ചു. കമ്മിറ്റി ചെയർമാനായി പി ചിദംബരത്തെയും കൺവീനറായി ടി.എസ് സിംഗ് ദേവിനെയും നിയമിച്ചു. പ്രിയങ്ക ഗാന്ധി, ശശി തരൂർ, സിദ്ധരാമയ്യ, ജയറാം രമേഷ് എന്നിവരടങ്ങുന്ന 16 അംഗ സമിതിയാണ് രൂപീകരിച്ചത്.

ഇതിനു പുറമേ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കും കോൺഗ്രസ് ഉടൻ കടക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ പ്രധാനമന്ത്രി മുഖത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ രൂപപ്പെട്ട ഭിന്നത പരിഹരിക്കാനും കോൺഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യ നേതാക്കളുമായി ഉടൻ ചർച്ച നടത്തും. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നിതീഷ് കുമാറുമായി ഫോണിൽ സംസാരിച്ചിരുന്നു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും