കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു, 55 ശതമാനം യുവാക്കൾ, നേമത്ത് കെ മുരളീധരൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തലമുറമാറ്റമാണ് സ്ഥാനാർത്ഥിപട്ടികയുടെ പ്രത്യേകതയെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധിയും ഈ നിർദ്ദേശമാണ് മുന്നോട്ട് വച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടാണ് പട്ടിക തയ്യാറാക്കിയതെന്നും കോൺഗ്രസിന്റെ തിരിച്ചുവരവിന് ഈ പട്ടിക വഴിയൊരുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 55 ശതമാനവും പുതുമുഖങ്ങൾക്കാണ് പ്രാധാന്യം നല്കിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

92 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 86 സീറ്റുകളിലാണ് ഇന്ന് പ്രഖ്യാപനം ഉണ്ടായത്. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവന്നൂർ, പട്ടാമ്പി എന്നീ 6 നിയോജകമണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കഴിവതും നാളെ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഉദുമ -ബാലകൃഷ്‌ണൻ പെരിയ
കാഞ്ഞങ്ങാട് -പി വി സുരേഷ്
പയ്യന്നൂർ -എം പ്രദീപ് കുമാർ
കല്ല്യാശ്ശേരി -ബ്രിജേഷ് കുമാർ
പി വി തളിപ്പറമ്പ് – അബ്ദുൾ റഷീദ് പി വി
ഇരിക്കൂർ -അഡ്വ സജീവ് ജോസഫ്
കണ്ണൂർ – സതീശൻ പാച്ചേനി
തലശ്ശേരി – എം.പി അരവിന്ദാക്ഷൻ
പേരാവൂർ – സണ്ണി ജോസഫ്
മാനന്തവാടി – പി കെ ജയലക്ഷ്മി
ബത്തേരി – ഐ സി ബാലകൃഷ്ണൻ
നാദാപുരം – കെ പ്രവീൺ കുമാർ
കൊയിലാണ്ടി – എൻ സുബ്രഹ്മണ്യൻ
ബാലുശേരി – ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് നോർത്ത് – കെ.എം അഭിജിത്ത്
ബേപ്പൂർ – പി എം നിയാസ്
വണ്ടൂർ – എ പി അനിൽകുമാർ
പൊന്നാനി – എ എം രോഹിത്
തൃത്താല – വി ടി ബൽറാം
ഷൊർണ്ണൂർ – ടി.എച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം – ഡോ.പി.ആർ സരിൻ
പാലക്കാട് – ഷാഫി പറമ്പിൽ
മലമ്പുഴ – എസ്.കെ അനന്തകൃഷ്ണൻ
തരൂർ – കെ.എ ഷീബ
ചിറ്റൂർ – സുമേഷ് അച്യുതൻ
ആലത്തൂർ – പാളയം പ്രദീപ്
ചേലക്കര – സി സി ശ്രീകുമാർ
കുന്നംകുളം – കെ. ജയശങ്കർ
മണലൂർ – വിജയ ഹരി
വടക്കാഞ്ചേരി – അനിൽ അക്കര
ഒല്ലൂർ – ജോസ് വെള്ളൂർ
തൃശൂർ – പദ്മജ വേണുഗോപാൽ
നാട്ടിക – സുനിൽ ലാലൂർ
കൈപ്പമംഗലം – ശോഭ സുബിൻ
പുതുക്കാട് – അനിൽ അന്തിക്കാട്
ചാലക്കുടി – ടി ജെ സനീഷ് കുമാർ
കൊടുങ്ങല്ലൂർ – എം പി ജാക്സൺ
പെരുമ്പാവൂർ – എൽദോസ് കുന്നപ്പള്ളി
അങ്കമാലി – റോജി എം ജോൺ
ആലുവ – അൻവർ സാദത്ത്
പറവൂർ – വി ഡി സതീശൽ
വൈപ്പിൻ – ദീപക് ജോയ്
കൊച്ചി – ടോണി ചമ്മിണി
തൃപ്പൂണിത്തുറ – കെ ബാബു
എറണാകുളം – ടി.ജെ വിനോദ്
തൃക്കാക്കര – പി ടി തോമസ്
കുന്നത്ത് നാട് – വി പി സജീന്ദ്രൻ
മൂവാറ്റുപുഴ – മാത്യു കുഴൽനാടൻ
ദേവികുളം – ഡി. കുമാർ
ഉടുമ്പൻചോല – അഡ്വ.ഇ.എം അഗസ്തി
പീരുമേട് – സിറിയക് തോമസ്
വൈക്കം – ഡോ. പി.ആർ സോന
കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
പുതുപ്പളളി – ഉമ്മൻ ചാണ്ടി
കാഞ്ഞിരപ്പള്ളി – ജോസഫ് വാഴക്കൻ
പൂഞ്ഞാർ – ടോമി കല്ലാനി
അരൂർ – ഷാനിമോൾ ഉസ്മാൻ
ചേർത്തല – എസ് ശരത്
ആലപ്പുഴ – ഡോ.കെ.എസ് മനോജ്
അമ്പലപ്പുഴ – എം ലിജു
ഹരിപ്പാട് – രമേശ് ചെന്നിത്തല
കായംകുളം – അരിത ബാബു
മാവേലിക്കര – കെ.കെ ഷാജു
ചെങ്ങന്നൂർ – എം മുരളി
റാന്നി – റിങ്കു ചെറിയാൻ
ആറന്മുള – കെ.ശിവദാസൻ നായർ
കോന്നി – റോബിൻ പീറ്റർ
അടൂർ – എംജി കണ്ണൻ
കരുനാഗപ്പള്ളി – സിആർ മഹേഷ്
കൊട്ടാരക്കര – രശ്മി ആർ
പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
ചടയമംഗലം എംഎം നസീർ
കൊല്ലം – ബിന്ദു കൃഷ്ണ
ചാത്തന്നൂർ – പീതാംബര കുറുപ്പ്
വർക്കല – ബി ആർ എം ഷഫീർ
ചിറയൻകീഴ് – അനൂപ് ബി എസ്
നെടുമങ്ങാട് – ബി എസ് പ്രശാന്ത്
വാമനപുരം – ആനാട് ജയൻ
കഴക്കൂട്ടം – ഡോ എസ് എസ് ലാൽ
തിരുവനന്തപുരം – വിഎസ് ശിവകുമാർ
നേമം – കെ മുരളീധരൻ
അരുവിക്കര – കെഎസ് ശബരീനാഥ്
പാറശാല – അൻസജിത റസൽ
കാട്ടാക്കട – മലയിൻകീഴ് വേണുഗോപാൽ
കോവളം – എം വിൻസന്റ്
നെയ്യാറ്റിൻകര – ആർ ശെൽവ രാജ്

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു