'താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, അല്ലാതെ ട്രംപിന്റെ പ്രചാരകനല്ല'; മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

അമേരിക്കയിലെ ഇന്ത്യന്‍ ജനതയെ ഇളക്കി മറിച്ച ഹൗഡി മോദി പരിപാടിക്കിടെ വീണ്ടും ട്രംപ് സര്‍ക്കാരുണ്ടാകട്ടെയെന്ന് ആശംസിച്ച മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി അമേരിക്കയിലെത്തിയത് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്, അല്ലാതെ യുഎസ് താര പ്രചാരകന്‍ ആയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് അനന്ദ് ശര്‍മ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു ആനന്ദ് ശര്‍മ മോദിക്കതിരെ രംഗത്ത് വന്നത്.

“അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍”, വീണ്ടും ട്രംപ് സര്‍ക്കാരുണ്ടാകട്ടെയെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ട്രംപിന്റെ നേതൃപാടവത്തോട് ആദരവുണ്ടെന്നും രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തിയെന്നും മോദി പറഞ്ഞിരുന്നു. ഡൊണള്‍ഡ് ട്രംപും തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി.

നരേന്ദ്ര മോദി മികച്ച ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 300 മില്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തിയെന്ന് ട്രംപ് പറഞ്ഞു. മോദിയുടെ ലോക്‌സഭയിലെ വിജയത്തെ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല.

എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതോടെ നരേന്ദ്രമോദി ഇന്ത്യയുടെ വിദേശനയം ലംഘിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യയും അമേരിക്കയും തമ്മില്‍ രണ്ട് രാഷ്ട്രീയകക്ഷിളുടേതായ ബന്ധം മാത്രമേ ഉള്ളുവെന്നും അത് മറക്കരുതെന്ന് ആനന്ദ് ശര്‍മ ട്വിറ്ററിലൂടെ വിമര്‍ശിച്ചു. ട്രംപ് വീണ്ടും സര്‍ക്കാരുണ്ടാക്കട്ടെയെന്ന മോദിയുടെ പ്രസ്ഥാവന ഇന്ത്യയുടെ വിദേശനയത്തിന് എതിരാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസുകാള്‍ ട്വിറ്ററില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍