'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

തമിഴ്‌നാട്ടില്‍ അസിസ്റ്റന്റ് ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി. ലൈംഗിക ചുവയോടെ പെണ്‍കുട്ടിയോട് സംസാരിച്ച മധുര സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് ജയിലര്‍ ബാലഗുരുസ്വാമിയ്ക്കാണ് നടുറോഡില്‍ മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് പെണ്‍കുട്ടിയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മധുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ ചെറുമകളാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ഇതേ തുടര്‍ന്നാണ് ബാലഗുരുസ്വാമിയ്ക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പെണ്‍കുട്ടിയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് വീഡിയോ പങ്കുവയ്ക്കുന്നവരും നിരവധിയാണ്. തടവുകാരനെ കാണാന്‍ വരുന്ന പെണ്‍കുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ക്ഷണിച്ചിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി