കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്; മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു, ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും

ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിച്ചു. സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.

മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.

കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്‌ഡ്‌ നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പൊലീസ് കമ്മീഷണർ സീമന്ത്‌ കുമാർ സിംഗ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും സീമന്ത്‌ കുമാർ സിംഗ് പറഞ്ഞു. സി ജെ റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

Latest Stories

'റോയ് വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി'; സി ജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ല, നല്ല പദ്ധതിയാണെങ്കിൽ ഞങ്ങൾ പിന്തുണക്കും'; വി ഡി സതീശൻ

സി ജെ റോയിയുടെ സംസ്കാരം നാളെ ബന്നാർഘട്ടയിൽ; റോയിയുടെ ആഗ്രഹമെന്ന് കുടുംബാം​ഗങ്ങൾ

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

'എന്നെ കൊല്ലാന്‍ സാധ്യതയുണ്ട്, 16 വയസുമുതല്‍ വൈശാഖന്‍ പീഡിപ്പിക്കുകയാണ്'; എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ നിർണായക സന്ദേശം കണ്ടെത്തി പൊലീസ്

സൗഹൃദത്തിനുപ്പുറമുള്ള ബന്ധം, വിയോഗം വിശ്വസിക്കാനാവുന്നില്ല'; സി ജെ റോയിയുടെ മരണത്തിൽ മോഹൻലാൽ

ആശ്വാസം! തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 6,320 രൂപ

ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു

'സംസ്ഥാന ബജറ്റ് കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രം, ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു'; എം വി ഗോവിന്ദൻ

ഇറാന്‍ - യുഎസ് യുദ്ധഭീതിയില്‍ പശ്ചിമേഷ്യ; രാഷ്ട്രീയമാറ്റത്തിനായി പ്രക്ഷോഭത്തിനിറങ്ങിയ ആയിരക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയ ഇറാന്റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍