സൈനികര്‍ പൊലീസ് സ്റ്റേഷനില്‍ കയറി മര്‍ദ്ദിച്ചതായി പരാതി; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍

ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഇന്ത്യന്‍ സൈന്യം പൊലീസ് സ്റ്റേഷനില്‍ കയറി പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം സൈനികര്‍ പൊലീസ് സ്റ്റേഷനില്‍ കയറി ആക്രമിച്ചത്.

സൈനികരുടെ മര്‍ദ്ദനത്തില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ റയീസ് ഖാന്‍, ഇംതിയാസ് മാലിക്, കോണ്‍സ്റ്റബിള്‍മാരായ സലീം മുഷ്താഖ്, സഹൂര്‍ അഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ സൗരയിലുള്ള സ്‌കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം മര്‍ദ്ദനത്തിന്റെ കാരണം എന്താണെന്ന് പൊലീസും സൈന്യവും വെളിപ്പെടുത്തിയിട്ടില്ല. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായ സൈനികന്റെ കുപ്വാരയിലുള്ള വീട്ടില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്നാകാം സൈന്യം പൊലീസ് സ്റ്റേഷനില്‍ കയറി മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി