എല്‍ഡിസി തസ്തികകളിലെ ആശ്രിത നിയമനത്തില്‍ കണക്കെടുപ്പിനുള്ള ഹൈക്കോടതി ഉത്തരവ്: തല്‍സ്ഥിതി തുടരാന്‍ നോട്ടീസയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ എല്‍ഡിസി തസ്തികകളില്‍ ആശ്രിത നിയമനം ലഭിച്ചവരുടെ കണക്കെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആശ്രത നിയമനം നേടിയവരുടെ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നുള്ള നടപടികളില്‍ മുന്നോട്ട് പോകാതെ തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആശ്രിതനിയമനം ലഭിച്ചവരുടെ ഹര്‍ജിയില്‍ ഉത്തരവിട്ടത്.

ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ആശ്രിതനിയമനം ലഭിച്ചവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആശ്രിത നിയമനം ലഭിച്ചവരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് വാദിച്ചു. പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ കണക്കെടുപ്പിനുള്ള ഉത്തരവ്.

ഓരോ വകുപ്പിലും അഞ്ചു ശതമാനം വീതം ഒഴിവാണ് ആശ്രിതനിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. ഈ പരിധിക്കപ്പുറമായി നിയമനം ലഭിച്ചിട്ടുള്ളവരെ താത്കാലിക തസ്തിക രൂപീകരിച്ച് അതിലേക്ക് മാറ്റാനായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. ഭാവിയില്‍ ഒഴിവുണ്ടാകുന്ന മുറയ്ക്ക് താത്കാലിക തസ്തികയില്‍ നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അഞ്ച് ശതമാനത്തിലധികം നിയമനം ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിന് കണക്കെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

എന്നാല്‍ ഇതിനെതിരെയാണ് ആശ്രിത നിയമനം ലഭിച്ചവര്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നടപടിയെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥിരം നിയമനം ലഭിച്ചവരെ താത്കാലിക തസ്തികയിലേക്ക് മാറ്റുമ്പോള്‍ അവരുടെ സീനിയോറിറ്റി നഷ്ടപ്പെടുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസില്‍ തല്‍സ്ഥിതി തുടരാനും സംസ്ഥാന സര്‍ക്കാരുള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാനും സുപ്രീം കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ എല്‍ഡിസി തസ്തികളില്‍ ആശ്രിത നിയമനം ലഭിച്ചവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ്, അഭിഭാഷകരായ ധീരജ് എബ്രഹാം, ഗോവിന്ദ് വേണുഗോപാല്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരായി.

Latest Stories

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ. കെ രാഗേഷ്

ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

'ചോറു കൊടുക്കുമ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു'; കുറ്റം സമ്മതിച്ച് പ്രതി

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”