ക്ലാസ്‌മുറിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ വിവാഹം ചെയ്‌ത്‌ കോളജ് അധ്യാപിക; പ്രൊജക്‌ടിൻ്റെ ഭാഗമെന്ന് വാദം

ക്ലാസ്‌മുറിയിൽ വച്ച് ഒന്നാം വർഷ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് കോളജ് അധ്യാപിക. ബംഗാളിലെ മൗലാന അബ്ദു‌ൾ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം പ്രോജക്ടിന്റെ ഭാഗമായാണ് വിവാഹം നടന്നതെന്നാണ് അദ്ധ്യാപിക നൽകുന്ന വിശദീകരണം.

അപ്ലൈഡ് സൈക്കോളജി ഡിപ്പാർമെൻ്റിലെ പ്രഫസർ വധുവിനെപ്പോലെ ഒരുങ്ങി വിദ്യാർത്ഥിക്കു സമീപം നിൽക്കുന്നതും ഇവർ പൂമാല പരസ്പ‌രം കഴുത്തിലണിയുന്നതും വിദ്യാർത്ഥി അധ്യാപികയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതുമാണ് വിഡിയോയിലുള്ളത്. കണ്ടുനിന്നവർ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോളജ് അധികൃതർ ഇടപെട്ടത്. അതിനിടെ പ്രൊജക്‌ടിൻ്റെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്ന് പറഞ്ഞ അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കോളജ് അധികൃതർ നിർദേശം നൽകി.

ക്യാംപസിലെ ഒന്നാം വർഷ വിദ്യാർഥികൾക്കു വേണ്ടി നടത്തുന്ന ഫ്രെഷേഴ്‌സ് ഡേയുടെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്നാണ് അധ്യാപികയുടെ വാദം. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അത് ആരൊക്കെയോ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് അധ്യാപിക പറയുന്നത്. പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് താനെന്നും അധ്യാപിക പറഞ്ഞു. വിഷയത്തിൽ അധ്യാപക സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. അധ്യാപികയുടെ പ്രവർത്തി ന്യായീകരിക്കാനാകുന്നതല്ല എന്നാണ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് യൂണിയന്റെ നിലപാട്.

അതേസമയം വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വൈസ് ചാൻസലർ തപസ് ചക്രബൊർത്തി വ്യക്‌തമാക്കി. പ്രത്യേക കമ്മിറ്റി രൂപികരിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രൊജക്‌ടുമായി ബന്ധപ്പെട്ട് ക്ലാസിൽ നടത്തിയ ഒരു പ്രവർത്തി എന്നാണ് അധ്യാപിക നൽകിയിരിക്കുന്ന വിശദീകരണം. അനുചിതമായി ഒന്നും നടന്നിട്ടില്ല. തീർത്തും പഠനസംബന്ധമായി നടന്ന ഒരു കാര്യം. അത് സമൂഹമാധ്യമത്തിൽ മോശമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ