'വിരമിക്കുന്ന ജീവനക്കാർക്ക് നൽകാനായി ശേഖരിച്ചത്'; മുബൈയിൽ 80 ലക്ഷത്തിന്റെ സ്വർണനാണയങ്ങൾ മോഷണം പോയി

മുബൈയിൽ വിരമിക്കുന്ന ജീവനക്കാർക്ക് നൽകാനായി ശേഖരിച്ച 80 ലക്ഷത്തിന്റെ സ്വർണനാണയങ്ങൾ മോഷണം പോയി. ഷിപ്പിംഗ് റിക്രൂട്ട്‌മെൻ്റ് സ്ഥാപനത്തിൻ്റെ ഓഫീസിൻ്റെ ലോക്കറിൽ നിന്നാണ് നാണയങ്ങൾ മോഷണം പോയത്. സംഭവത്തിൽ പൊവായ് പൊലീസ് കേസെടുത്തു.

ഓഗസ്റ്റ് ഒമ്പതിന് ഓഫീസ് ജീവനക്കാരിലൊരാൾ സേഫ് പരിശോധിച്ചപ്പോഴാണ് ലോക്കറിൽ നിന്ന് സ്വർണനാണയങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ജീവനക്കാർ ഓഫീസിൽ പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും സ്വർണനാണയങ്ങൾ കണ്ടെത്താനായില്ല. തുടർന്നാണ് സ്ഥാപനത്തിലെ ഡയറക്ടർ ജനറൽ മാനേജരായി ജോലി ചെയ്യുന്ന രാഹുൽ ഡി പൊലീസിൽ പരാതി നൽകിയത്.

ബിഎൻഎസിൻ്റെ സെക്ഷൻ 306 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണത്തിലും ഒന്നും കണ്ടെത്താനായിരുന്നില്ല. അന്വേഷണത്തിൽ ജൂലായ് 22 മുതൽ ജീവനക്കാരിലൊരാൾ അസുഖ അവധിയിൽ ജോലിക്ക് ഹാജരായിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. കമ്പനിക്കുള്ളിൽ നിന്നുമുള്ള ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഷിപ്പിംഗുമായി ബന്ധപ്പെട്ട കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ച് കപ്പൽ ജീവനക്കാരെ കമ്പനി റിക്രൂട്ട് ചെയ്യുന്നു. യുകെ ആസ്ഥാനമായുള്ള സ്ഥാപനമാണ് മുംബൈയിലെ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. എല്ലാ വർഷവും, 5, 10, 15, 20 വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് കമ്പനി 2, 5, 8, 10, 12, 15, 20 ഗ്രാം സ്വർണ നാണയങ്ങൾ സമ്മാനമായി നൽകാറുണ്ട്. ഇത്തരത്തിൽ ഈ പ്രത്യേക ജോലി നോക്കുന്ന 12 ജീവനക്കാരുടെ പ്രത്യേക വകുപ്പും കമ്പനിയിലുണ്ട്. ഇങ്ങനെ വിതരണം ചെയ്യുന്ന നാണയങ്ങളിൽ അവശേഷിക്കുന്നവ മറ്റൊരു ലോക്കറിൽ കമ്പനി സൂക്ഷിക്കും.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്