റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് റോഡ് ഷോയെ തുടര്‍ന്ന് സമയം വൈകിയതിനാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായില്ല. ഇതോടെ നാളെ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ച് തിരിച്ചു പോരുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. 43 കാരിയായ ആംആദ്മി പാര്‍ട്ടി നേതാവ് ഇന്ന് കല്‍ക്കാജിയിലെ ഗിരി നഗര്‍ ഗുരുദ്വാര സന്ദര്‍ശിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി പ്രാര്‍ത്ഥനയെല്ലാം കഴിഞ്ഞാണ് ഇറങ്ങിയതെങ്കിലും വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും അതിഷിക്കൊപ്പം അവര്‍ എംഎല്‍എ ആയിരുക്കുന്ന കല്‍ക്കാജി നിയോജക മണ്ഡലത്തിലെ റോഡ്ഷോയില്‍ പങ്കെടുക്കുകയും ക്ഷേത്രങ്ങളിലും ഗുരുദ്വാരയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു. കഴിഞ്ഞ തവണ 11,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നാണ് അതിഷി ഇക്കുറിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പക്ഷേ പിന്നീട് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനൊപ്പം വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം ഉയര്‍ത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് എത്തിയ അതിഷിയ്ക്ക് പ്രതിഷേധത്തിന് ശേഷം കൃത്യസമയത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് എത്താനായില്ല. പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഉച്ചയ്ക്ക് 3 മണി വരെ മാത്രമായിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ എത്തേണ്ട സമയത്ത് എത്തിച്ചേരാതിരുന്നതിനാല്‍ കാര്യങ്ങള്‍ നാളേയ്ക്ക് മാറ്റിവെയ്‌ക്കേണ്ടി വന്നു. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതുള്‍പ്പെടെ ഉള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആംആദ്മി പാര്‍ട്ടി വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഉയര്‍ത്തി. എഎപിയുടെ ഉന്നത നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്ത് എത്തിച്ചേര്‍ന്നിരുന്നു.

കഴിഞ്ഞ തവണ 11,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് ഇക്കുറിയും അതിഷി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കടുത്ത എതിരാളിയേയാണ് ബിജെപി ഇറക്കുന്നത്. അതിഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് 2014 മുതല്‍ 2024 വരെ പാര്‍ലമെന്റില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിച്ച മുന്‍ ബിജെപി എംപി രമേഷ് ബിധുരിയാണ്. എന്നാല്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിധുരി പരാജയപ്പെട്ടിരുന്നു, അതിനാലാണ് നിയമസഭയില്‍ പയറ്റി നോക്കുന്നത്.

ഇന്നലെ ആംആദ്മി പാര്‍ട്ടിയുടെ ക്രൗഡ് ഫണ്ടിങിനായി അതിഷി ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. എക്‌സിലെ പോസ്റ്റില്‍ അവര്‍ പറഞ്ഞതിങ്ങനെയാണ്.

കഴിഞ്ഞ 5 വര്‍ഷമായി നിങ്ങള്‍ എംഎല്‍എയായും മന്ത്രിയായും ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രിയായും എനിക്കൊപ്പം നിന്നു. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഒരു യുവതിയും വിദ്യാസമ്പന്നയായ ഒരു സ്ത്രീയെന്ന നിലയില്‍, നിങ്ങളുടെ വിശ്വാസവും സംഭാവനകളും എന്നെ രാഷ്ട്രീയത്തില്‍ ഒരു കരിയര്‍ പടുത്തുയര്‍ത്താന്‍ പ്രാപ്തമാക്കി, എനിക്ക് ഒറ്റയ്ക്ക് നടക്കാന്‍ ഒരിക്കലും കഴിയാത്ത ഒരു പാതയായിരുന്നു ഇത്. ഇപ്പോള്‍, ഞങ്ങള്‍ മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിമുഖീകരിക്കുമ്പോള്‍, എനിക്ക് ഒരിക്കല്‍ കൂടി നിങ്ങളുടെ പിന്തുണ ആവശ്യമാണ്,

പിന്നീട് എക്‌സില്‍ തന്നെയുള്ള ഒരു അപ്ഡേറ്റില്‍ അഭൂതപൂര്‍വ്വമായ പ്രതികരണമാണ് തന്റെ പോസ്റ്റിന് കിട്ടിയതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടായ പ്രതികരണത്തില്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്ന് അതിഷി പറഞ്ഞു. ‘ഒന്നാം ദിവസം തന്റെ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്നോടുള്ള അവിശ്വസനീയമായ പ്രതികരണത്തില്‍ താന്‍ ശരിക്കും ആശ്ചര്യപ്പെടുന്നുവെന്നാണ് അവര്‍ പറഞ്ഞത്. കാമ്പെയ്നിലേക്ക് 335-ലധികം അഭ്യുദയകാംക്ഷികള്‍ 17 ലക്ഷത്തിലധികം രൂപ സംഭാവന ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് അതിഷിയുടെ വെളിപ്പെടുത്തല്‍. ആം ആദ്മി പാര്‍ട്ടിയുടെ സംശുദ്ധവും സത്യസന്ധവും പരിവര്‍ത്തനപരവുമായ രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ വലിയ വിജയമെന്നും അവര്‍ പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി