ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ജയ്‌ഷെ കമാന്‍ഡര്‍ സാഹിദ് വാനിയടക്കം അഞ്ച് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെ വധിച്ചെന്ന് സൈന്യം. ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സാഹിദ് വാനി ഉള്‍പ്പെടെ അഞ്ച് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമ, ബുദ്ഗാം ജില്ലകളിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജയ്‌ഷെ കമാന്‍ഡറും ഒരു പാക്കിസ്ഥാനിയും മൂന്ന് പ്രാദേശിക ഭീകരരുമാണ് കൊല്ലപ്പെട്ടത്.

പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐ.ജി.പി വിജയ് കുമാര്‍ അറിയിച്ചു. ഇത് വലിയ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. പുല്‍വാമയിലെ നൈറ മേഖലയില്‍ മാത്രം നാല് ഭീകരരെയാണ് വധിച്ചത്. സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. ബുദ്ഗാമില്‍ നിന്ന് എകെ 56 റൈഫിള്‍ ഉള്‍പ്പെടെ കണ്ടെത്തി.

കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത 3 ഭീകരരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസം അനന്ത്‌നാഗില്‍ ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ അലിമുഹമ്മദാണ് മരിച്ചത്. ഈ മേഖലയിലും തിരച്ചില്‍ ശക്തമാക്കിയട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ 11 ഏറ്റുമുട്ടലുകളിലായി പാകിസ്താനില്‍ നിന്നുള്ള 8 പേരടക്കം 21 ഭീകരരെ വധിച്ചതായി വിജയ് കുമാര്‍ പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്