പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പുല്‍വാമയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ആക്രമണ നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

അല്‍-ബദര്‍ സംഘടനയില്‍ ഉള്‍പ്പെട്ട ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് കൊല്ലപ്പെട്ടതെന്ന് ഐജിപി വിജയ് കുമാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് എ കെ 47 തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിന് പുറമേ നിരവധി ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. സ്ഥലത്ത് കൂടുതല്‍ ഭീകതരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും, കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

പുല്‍വാമയിലെ മിത്രിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മിത്രിഗാം മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നു.സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ ഏറ്റുമുട്ടലായി മാറിയതെന്നും പൊലീസ് പറഞ്ഞു.

പ്രാഥമിക വെടിവയ്പ്പിന് പിന്നാലെ സാധാരണക്കാരെ ഒഴിപ്പിച്ച ശേഷമാണ് വെടിവയ്പ്പ് പുനരാരംഭിച്ചത്. ബുധനാഴ്ച രാത്രിയാണ് ഒരാള്‍കൊല്ലപ്പെട്ടത്. രാത്രിയിലും വെടിവയ്പ്പ് തുടര്‍ന്നപ്പോള്‍ മറ്റൊരു ഭീകരനെ കൂടി വധിക്കുകയായിരുന്നു.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും