മദ്യപിച്ചെത്തിയ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപണം; ജന്തര്‍മന്തറില്‍ ഗുസ്തിതാരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷം

അര്‍ധ രാത്രിയില്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ ഗുസ്തിതാരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷം. രണ്ട് പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു. എഎപി നേതാവ് സോമനാഥ് ഭാരതി സമരപന്തലിലേക്ക് കട്ടിലുകളുമായെത്തിയത് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

മഴയില്‍ കുതിര്‍ന്ന സമര പന്തലില്‍ പാടുപെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം തുടരുന്നത്. രാത്രി 11.30ന് ആണ് എഎപി നേതാവ് സോംനാഥ് ഭാരതി മടക്കാന്‍ കഴിയുന്ന കട്ടിലുകളുമായി എത്തിയത്. ജന്തര്‍മന്തറിലേക്ക് പ്രവേശിക്കുന്നിടത്ത് വച്ചു തന്നെ സോംനാഥ് ഭാരതിയെ അടക്കം 3 പേരെ കസ്റ്റഡിയില്‍ എടുത്തു.

കട്ടിലുകള്‍ സമര പന്തലിലേക്ക് കടത്തി വിടണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ എത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. ഗീത ഫോഗട്ടിന്റെ സഹോദരന് ദുഷ്യന്ത് ഫോഗട്ട് അടക്കം 2 പേര്‍ക്ക് പരുക്കേറ്റു. മദ്യപിച്ച പോലീസുകാരന്‍ മര്‍ദ്ദിച്ചെന്ന് ഗുസ്തി താരങ്ങള്‍ ആരോപിച്ചു.

പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ് സാക്ഷി മാലിക്കും വിനേശ് ഫോഗട്ടും വ്യക്തമാക്കി. സമരത്തെ ഇല്ലാതാക്കാനാണ് ശ്രമമെന്നും പിന്തുക്കുന്നവരെല്ലാം ഉടന് ജന്തര്‍ മന്തറിലെത്തണമെന്നും ബജ്‌റംഗ് പുനിയ പറഞ്ഞു.

അനുമതി ഇല്ലാതെയാണ് സോംനാഥ് ഭാരതി കിടക്കകളുമായി എത്തിയതെന്നും അതിനെതിരെയണ് നടപടി സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതിഷേധക്കാര്‍ ക്ഷുഭിതരായി സംഘര്‍ഷത്തിലേക്ക് പോവുകയായിരുന്നു എന്നുമാണ് പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച പൊലീസ് ഭക്ഷണവും തടഞ്ഞിരുന്നു. അതേസമയം, ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ നടപടികളില്‍ മെല്ലെ പോക്ക് നയം സ്വീകരിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ചോദ്യം ചെയ്യാന്‍ പോലും ബ്രിജ് ഭൂഷണെ വിളിപ്പിച്ചിട്ടില്ല.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍