സി ജെ റോയിയുടെ സംസ്കാരം നാളെ ബന്നാർഘട്ടയിൽ; റോയിയുടെ ആഗ്രഹമെന്ന് കുടുംബാം​ഗങ്ങൾ

ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള ‘നേച്ചർ’ കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് 2 മണി വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാം​ഗങ്ങൾ അറിയിച്ചു.

അതേസമയം, പൊലീസ് കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയാണ്. ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. സി ജെ റോയിയുടെ പണമിടപാടുകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ നിന്ന് അമ്മയെ ഫോൺ ചെയ്യാൻ എന്ന് പറഞ്ഞാണ് സി ജെ റോയ് മടങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതുകൊണ്ടുതന്നെ മരണത്തിനു മുമ്പ് അമ്മയുമായി സംസാരിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുകയാണ്. സ്വയം വെടിയുതിർത്തത് സൈലൻസർ പിടിപ്പിച്ച തോക്കിൽ നിന്നുമാണ്. വെടിയൊച്ച പുറത്ത് കേട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. വെടിയുണ്ട തറച്ചത് ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ്. ക്ലോസ് റേഞ്ചിൽ നിന്ന് വെടിയുതിർത്തു എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Latest Stories

പ്രോബ്ലം സോൾവ്ഡ്...! ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ്, നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് ചർച്ച നടത്തി

'റോയ് വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി'; സി ജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ല, നല്ല പദ്ധതിയാണെങ്കിൽ ഞങ്ങൾ പിന്തുണക്കും'; വി ഡി സതീശൻ

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

'എന്നെ കൊല്ലാന്‍ സാധ്യതയുണ്ട്, 16 വയസുമുതല്‍ വൈശാഖന്‍ പീഡിപ്പിക്കുകയാണ്'; എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ നിർണായക സന്ദേശം കണ്ടെത്തി പൊലീസ്

സൗഹൃദത്തിനുപ്പുറമുള്ള ബന്ധം, വിയോഗം വിശ്വസിക്കാനാവുന്നില്ല'; സി ജെ റോയിയുടെ മരണത്തിൽ മോഹൻലാൽ

ആശ്വാസം! തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 6,320 രൂപ

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്; മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു, ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും

ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു

'സംസ്ഥാന ബജറ്റ് കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രം, ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു'; എം വി ഗോവിന്ദൻ