'ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്തണം, പെൺമക്കളെ ബലാത്സംഗം ചെയ്യണം'; വംശഹത്യക്ക് ആഹ്വാനം ചെയ്‌ത്‌ ഇൻഫ്ലുവൻസർ

ഛത്തീസ്‌ഗഡിൽ വംശഹത്യക്ക് ആഹ്വാനം ചെയ്‌ത്‌ ഇൻഫ്ലുവൻസർ. ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്താനും ബാലത്സംഗം ചെയ്യാനുമാണ് സംഘപരിവാർ ​നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദേശ് സോണി ആഹ്വാനം ചെയ്തത്. കുട്ടികളെ മതംമാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് വംശഹത്യ ആക്രമണ ആഹ്വാനം. മാർച്ച് ഒന്നിന് ഈ ആക്രമണം നടക്കുമെന്നും, ആക്രമണത്തിനായി കുറഞ്ഞത് 50,000 പേരെയെങ്കിലും അണിനിരത്തണമെന്നും ഇയാൾ പറയുന്നു.

ഛത്തീസ്‌ഗഡിലെ ബിഷ്‌റാംപുർ, ഗണേഷ്‌പുർ, ഗനക്‌പുർ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികളെ ആക്രമിക്കാനാണ് സാമൂഹ മാധ്യമത്തിലൂടെ ആഹ്വാനം ചെയ്‌തത്. ക്രിസ്ത്യാനിക​ൾ കുട്ടികളെ ബ്രെയിൻവാഷ് ചെയ്ത് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചതിന് പിന്നാലെയാണ് ആദേശ് കൂട്ട​ക്കൊല നടത്താനും ക്രിസ്ത്യൻ പെൺകുട്ടിളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യാനും ആഹ്വാനം ചെയ്തത്.

തന്റെ സോഷ്യൽ മീഡിയയിലൂടെയായിരുന്നു സോണിയുടെ ആഹ്വനം. വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിൽ, ക്രിസ്‌ത്യൻ പുരുഷന്മാരെ കൊലപ്പെടുത്താനും സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യാനും, വസ്ത്രം ഉരിഞ്ഞെടുക്കാനും, പരസ്യമായി അപമാനിക്കാനും, കൊല്ലാനും ആദേശ് സോണി ആഹ്വാനം ചെയ്യുന്നുണ്ട്. ‘എല്ലാ ക്രിസ്ത്യാനികളെയും കൊല്ലുക, അവരുടെ പെൺമക്കളുടെയും മരുമക്കളുടെയും മാനം തകർക്കുക, അവരെ ബലാത്സംഗം ചെയ്യുക, ക്രിസ്ത്യൻ വീടുകളിൽ ബലമായി കയറി ആരെയും വെറുതെ വിടാതെ എല്ലാവരെയും നാശിപ്പിക്കണം. എല്ലാവരെയും കൊന്നൊടുക്കണം. ഇതായിരിക്കണം നമ്മുടെ പദ്ധതി എന്നും ആദേശ് സോണി സോഷ്യൽ മീഡിയയിൽ കൂടി പറഞ്ഞു.

തനിക്ക് ഭരണകൂടത്തിൻ്റെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇയാളുടെ ആക്രമണ ആഹ്വാനം. ‘എനിക്ക് ഭരണകൂടത്തിൻ്റെ പിന്തുണ ലഭിച്ചു, എനിക്ക് അത് മതി,’ സോണി അവകാശപ്പെട്ടു. 2025 മാർച്ച് ഒന്നിന് ഈ ആക്രമണം നടക്കുമെന്നും, ആക്രമണത്തിനായി കുറഞ്ഞത് 50,000 പേരെയെങ്കിലും അണിനിരത്തണമെന്നും സോണി തൻ്റെ അനുയായികളോട് ആഹ്വാനം ചെയ്തു. ക്രിസ്ത്യൻ കുടുംബങ്ങളെ ലക്ഷ്യം വെക്കണമെന്നും അവരുടെ വിശ്വാസത്തിൻ്റെ ഒരു അടയാളം പോലും ഈ മേഖലയിൽ ഉണ്ടാവരുതെന്നും അതെല്ലാം തുടച്ചുനീക്കപ്പെടുമെന്നും സോണി പറയുന്നുണ്ട്. അതേസമയം സംഘ്പരിവാർ അനുകൂലികൾ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെ വിഷയത്തിൽ പ്രതികരിച്ച് വിവിധ സംഘടനകൾ രംഗത്തുവന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി