രാഷ്ട്രീയ ഉപകരണമാക്കപ്പെടുന്നു; സി.ബി.ഐയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ്

സിബിഐയുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സിഎജി) ഉള്ളത് പോലുള്ള അധികാരം സിബിഐയ്ക്ക് വേണമെന്നും അതിനായി നിയമം മൂലം സ്റ്റാറ്റ്യൂട്ടറി സ്റ്റാറ്റസ് നല്‍കണമെന്നും ഗൊഗോയ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയേതര കേസുകളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന സിബിഐ രാഷ്ട്രീയ കേസുകളില്‍ ഈ മികവ് കാട്ടുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ സിബിഐ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

രാഷ്ട്രീയമാനമില്ലാത്ത കേസുകളില്‍ എന്തുകൊണ്ട് സിബിഐ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പൊതുജനശ്രദ്ധ എല്ലായ്പ്പോഴും വിജയങ്ങളിലേയ്ക്കുള്ളതിനേക്കാളും പരാജയങ്ങളിലേയ്ക്കായിരിക്കും തിരിയുക. പല ഉന്നതതല കേസുകളുടേയും അന്വേഷണത്തില്‍ സിബിഐ ശരിയായി പ്രവര്‍ത്തിച്ചില്ല. ഇത് സംവിധാനത്തിന്റെ പ്രശ്നമാണ് കാണിക്കുന്നത്.

ഏജന്‍സിയുടെ ഘടനയ്ക്കും അതിന്റെ ലക്ഷ്യങ്ങള്‍ക്കും അതിന്റെ പ്രവര്‍ത്തനരീതികള്‍ക്കും വിരുദ്ധമായ ഭരണസ്വാധീനമാണുള്ളത്. 1946-ലെ ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സെക്ഷന്‍ ഫോര്‍ പ്രകാരം സിബിഐ എല്ലായ്പ്പോഴും രാഷ്ട്രീയ ഉപകരണമാക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. സിബിഐയെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. പാര്‍ലിമെന്റിലെ നിയമ നിര്‍മ്മാണത്തിലൂടെ സ്റ്റാറ്റ്യൂട്ടറി പദവി നല്‍കിയാലെ ഇത് സാധ്യമാകൂ എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

Latest Stories

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍