'മുദ്രവെച്ച കവറുകള്‍ നല്‍കേണ്ട, ഞങ്ങള്‍ക്ക് ഇവിടെ അത് ആവശ്യമില്ല', ചീഫ് ജസ്റ്റിസ് എൻ.വി രമണ

മുദ്രവച്ച കവറില്‍ കക്ഷികള്‍ കോടതിയില്‍ വാദം സമര്‍പ്പിക്കുന്ന രീതിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കുന്ന രീതി അഗീകരിക്കാനാവില്ല. അത് ഇനി വേണ്ടെന്നും, ഇവിടെ സീല്‍ വച്ച കവറുകള്‍ ആവശ്യമില്ലെന്നും എന്‍.വി രമണ പറഞ്ഞു.

പട്ന ഹൈക്കോടതിയുടെ വിധിക്കെതിരെ ദിനേശ് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുവെയാണ് സുപ്രീം കോടതിയിസലെ പരാമര്‍ശം.

‘ദയവായി ഈ കോടതിയില്‍ സീല്‍ ചെയ്ത കവറുകള്‍ നല്‍കരുത്. ഞങ്ങള്‍ക്ക് ഇവിടെ സീല്‍ ചെയ്ത കവറുകള്‍ ആവശ്യമില്ല,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജഡ്ജിമാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അവ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചപ്പോഴാണ് മറുപടി ലഭിച്ചത്.

മുന്‍ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് കക്ഷികളുടെ, പ്രത്യേകിച്ച് സര്‍ക്കാരില്‍ നിന്നുമുള്ളവ മുദ്രവച്ച കവറില്‍ വാങ്ങുന്ന രീതി വിമര്‍ശനത്തിന് വിധേയമായിരുന്നു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്