കർണാടകയിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി; 80 കുട്ടികൾ ചികിത്സ തേടി

കർണാടകയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിന്​ പിന്നാലെ 80 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ്​ കുട്ടി​കളെ ആശുപത്രിയിലേക്ക്​ മാറ്റിയത്​. കർണാടകയിലെ ഹാവേരി ജില്ലയിലാണ്​ സംഭവം.

വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക്​ നൽകിയ ഉച്ചഭക്ഷണത്തിലാണ്​ ചത്ത പല്ലിയെ കണ്ടെത്തിയത്​. ഭക്ഷണം കഴിച്ച 80 കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടികളെ ആരോഗ്യ​ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ആശുപത്രിയിൽ നിന്ന്​ ഡിസ്​ചാർജ്​ ചെയ്തതായി അധികൃതർ അറിയിച്ചു. അതേസമയം സ്​കൂൾ അധികൃതരുടെ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ